വയനാട്ടില്‍ ഒരു കൊവിഡ് മരണം കൂടി; സംസ്ഥാനത്ത് ഇന്നുമാത്രം രണ്ട് മരണം

Published : Aug 07, 2020, 04:05 PM IST
വയനാട്ടില്‍ ഒരു കൊവിഡ് മരണം കൂടി; സംസ്ഥാനത്ത് ഇന്നുമാത്രം രണ്ട് മരണം

Synopsis

 ഇദ്ദേഹത്തിന് ഹൃദയസംബന്ധമായ അസുഖവും ശ്വാസകോശ രോഗവും ഉണ്ടായിരുന്നു. മക്കളും രോഗബാധിതരായി ചികിത്സയിലാണ്. 

വയനാട്: കൊവിഡ് ബാധിച്ച്  ഒരാള്‍ക്കൂടി വയനാട്ടില്‍ മരിച്ചു.  കൽപ്പറ്റ ചാത്തോത്ത് സ്വദേശി അലവിക്കുട്ടി ഹാജിയാണ്  (65)  സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. കൊവിഡ് രോഗലക്ഷണങ്ങളോടെ മൂന്ന് ദിവസം മുമ്പാണ് അലവിക്കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തിന് ഹൃദയസംബന്ധമായ അസുഖവും ശ്വാസകോശ രോഗവും ഉണ്ടായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അലവിക്കുട്ടി മരിച്ചത്. ഇദ്ദേഹത്തിന്‍റെ മക്കളും രോഗബാധിതരായി ചികിത്സയിലാണ്. 

കാസർകോട്  ജില്ലയിലും ഇന്ന് ഒരു കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന നീലേശ്വരം ആനച്ചാൽ സ്വദേശി മുഹമ്മദ് കുഞ്ഞി ഹാജി (72) ആണ് മരിച്ചത്. ജൂലൈ 22നാണ്  മുഹമ്മദ് കുഞ്ഞി ഹാജിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നത്. ഭാര്യയും മക്കളുമുൾപ്പെടെ മുഹമ്മദ് കുഞ്ഞിയുടെ വീട്ടിലെ നാല് പേർക്ക് കൊവിഡ് ബാധിച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് മരണം 95 ആയി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിർണായകം: ആദ്യ ബലാത്സം​ഗ കേസിലെ മുൻകൂർ ജാമ്യ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും
മേയര്‍ വിവി രാജേഷിനും സംഘത്തിനും ഡൽഹിയിൽ വൻ വരവേൽപ്, ഇന്ന് 2 മണിക്കൂര്‍ പ്രധാനമന്ത്രിക്കൊപ്പം ഔദ്യോഗിക വസതിയിൽ, അമിത് ഷായുമായും കൂടിക്കാഴ്ച