കൊവിഡ് ബാധിച്ച് കാസര്‍കോട് ഒരുമരണം കൂടി; ഇന്നുമാത്രം സംസ്ഥാനത്ത് അഞ്ചുമരണം

Published : Jul 23, 2020, 05:45 PM ISTUpdated : Jul 23, 2020, 05:50 PM IST
കൊവിഡ് ബാധിച്ച് കാസര്‍കോട് ഒരുമരണം കൂടി; ഇന്നുമാത്രം സംസ്ഥാനത്ത് അഞ്ചുമരണം

Synopsis

ജൂലൈ 20 ന് നടത്തിയ പരിശോധനയിലാണ് മാധവന് രോഗം സ്ഥിരീകരിച്ചത്. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചാണ് മരണം. 

കാസര്‍കോട്: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരാള്‍ക്കൂടി മരിച്ചു. കാസര്‍കോട് രാവണേശ്വരം സ്വദേശി മാധവന്‍ (67) ആണ് മരിച്ചത്. ഇയാളുടെ രോഗ ഉറവിടം വ്യക്തമല്ല. ഗുരുതര കരള്‍രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു മാധവന്‍. ജൂലൈ 20 ന് നടത്തിയ പരിശോധനയിലാണ് മാധവന് രോഗം സ്ഥിരീകരിച്ചത്. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചാണ് മരണം. ഇതോടെ സംസ്ഥാനത്ത് ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി. രണ്ട് തിരുവനന്തപുരം സ്വദേശികളും ആലപ്പുഴ (1), മലപ്പുറം (1) സ്വദേശികളുമാണ് ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചത്. 

രോഗവ്യാപനം കുറക്കാൻ എറണാകുളം ആലുവയിലും സമീപത്തെ ഏഴ് പഞ്ചായത്തുകളിലും കർഫ്യു നിയന്ത്രണങ്ങൾ നിലവിൽ വന്നു. യാത്രാനിരോധനം ഉൾപ്പടെയുള്ള നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ആലുവ റൂറൽ പൊലീസ് വ്യക്തമാക്കി. തൃക്കാക്കരയിലെ വൃദ്ധമന്ദിരത്തിലെ മൂന്ന് കന്യാസ്ത്രീകൾക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ജില്ലയിലെ അഗതിമന്ദിരങ്ങൾ അതീവജാഗ്രതയിലാണ്.

ആലുവയിൽ പടരുന്നത് വ്യാപനശേഷിയും, അപകടസാധ്യതയും കൂടിയ വൈറസ് ആണെന്നതാണ് ആരോഗ്യവകുപ്പിന്‍റെ വിലയിരുത്തൽ. രോഗികളുടെ എണ്ണം 200 കടന്നതോടെയാണ് ആലുവയും സമീപ പഞ്ചായത്തുകളായ കീഴ്മാട്, ചൂർണ്ണിക്കര, എടത്തല, ചെങ്ങമനാട്, കരമാലൂർ, കടുങ്ങല്ലൂർ, ആലങ്ങാട് എന്നിവടങ്ങളിൽ കർശന നിയന്ത്രണങ്ങളിലേക്ക് ജില്ല ഭരണകൂടം കടന്നത്. 10 മണി മുതൽ 2 മണി വരെ മാത്രമാകും കടകൾ തുറക്കുക.ആശുപത്രികൾക്കും,മെഡിക്കൽ സ്റ്റോറുകളും മാത്രമാകും മുഴുവൻ സമയവും പ്രവർത്തിക്കുക.ആലുവയിലും പരിസര പ്രദേശങ്ങളിലും പൊലീസ് റൂട്ട്മാർച്ച് നടത്തി.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണ്ണക്കൊള്ളയില്‍ ഇഡി അന്വേഷണത്തിനുള്ള നടപടികള്‍ തുടങ്ങി, ECIR രജിസ്റ്റർ ചെയ്യാൻ അനുമതി തേടി ഇഡി ഡയറക്ടറേറ്റിന് കത്തയച്ചു
നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ അന്തരിച്ചു; 48 വർഷം നീണ്ട സിനിമാ ജീവിതത്തിന് വിട