കാസർകോട് ഒരാൾക്ക് കൂടി മരണ ശേഷം കൊവിഡ് സ്ഥിരീകരിച്ചു; മരണം നടന്നത് 11ന്

By Web TeamFirst Published Aug 14, 2020, 7:54 AM IST
Highlights

38 വയസുകാരി അസ്മ അർബുദ ബാധിതയായിരുന്നു. അസ്മയുടെ ഭർത്താവിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

കാസർകോട്: കാസർകോട് ഒരാൾക്ക് കൂടി മരണ ശേഷം കൊവിഡ് സ്ഥിരീകരിച്ചു. ഈ മാസം പതിനൊന്നാം തീയതി മരിച്ച വൊർക്കാടി സ്വദേശി അസ്മക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

38 വയസുകാരി അസ്മ അർബുദ ബാധിതയായിരുന്നു. അസ്മയുടെ ഭർത്താവിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഔദ്യോഗിക കണക്കുകളനുസരിച്ച് ഇത് വരെ 18 പേരാണ് കാസർകോ‍ട് ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ചത്. 

click me!