ചെന്നൈയിൽ നിന്ന് ഉത്തരവ്; കോഴിക്കോട് കരുതൽ തടങ്കൽ നിയമം പ്രകാരം യുവാവ് അറസ്റ്റിൽ, പൂജപ്പുര ജയിലിലേക്ക് മാറ്റും

Published : Mar 20, 2025, 08:52 AM ISTUpdated : Mar 20, 2025, 08:53 AM IST
ചെന്നൈയിൽ നിന്ന് ഉത്തരവ്; കോഴിക്കോട് കരുതൽ തടങ്കൽ നിയമം പ്രകാരം യുവാവ് അറസ്റ്റിൽ, പൂജപ്പുര ജയിലിലേക്ക് മാറ്റും

Synopsis

ഒരു വർഷത്തേക്കാണ് പ്രതിക്കെതിരെ കരുതൽ തടങ്കൽ നിയമം നടപ്പിലാക്കിയത്. ചെന്നൈയിലെ നർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോ റീജണൽ ഓഫീസിൽ നിന്നുള്ള ഉത്തരവിനെ തുടർന്നാണ് നടപടി.

കോഴിക്കോട്: മയക്ക് മരുന്ന് കേസുകളിലെ കരുതൽ തടങ്കൽ നിയമം പ്രകാരം കോഴിക്കോട് വളയത്ത് ഒരാൾ അറസ്റ്റിൽ. ചെക്യാട് സ്വദേശി ചേണി കണ്ടി നംഷിദ് (38) നെയാണ് അറസ്റ്റ് ചെയ്തത്. ഒരു വർഷത്തേക്കാണ് പ്രതിക്കെതിരെ കരുതൽ തടങ്കൽ നിയമം നടപ്പിലാക്കിയത്. ചെന്നൈയിലെ നർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോ റീജണൽ ഓഫീസിൽ നിന്നുള്ള ഉത്തരവിനെ തുടർന്നാണ് നടപടി. അറസ്റ്റിലായ പ്രതിയെ ഇന്ന് തിരുവനന്തപുരം പൂജപ്പുര ജയിലിലേക്ക് അയക്കും. 

വളയം, നാദാപുരം പൊലീസ് സ്റ്റേഷനുകളിലായി പ്രതിക്കെതിരെ നാല് മയക്ക് മരുന്ന് കേസുകൾ നിലവിൽ ഉണ്ട്. പ്രതി തുടർച്ചയായി വീണ്ടും വീണ്ടും ലഹരി വിൽപ്പന ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയായതോടെയാണ് കേന്ദ്ര നിയമ പ്രകാരമുള്ള പ്രത്യേക കരുതൽ തടങ്കൽ. കോഴിക്കോട് ജില്ലയിൽ ഈ വകുപ്പ് പ്രകാരം പൊലീസ് നടപടി സ്വീകരിച്ച ആദ്യത്തെ പ്രതിയാണ് നംഷിദ്.

നാഗ്‌പൂർ കലാപം: സമൂഹത്തിന് ദോഷമെന്ന് ആർഎസ്എസ്; ഔറംഗസേബ് ഇപ്പോൾ അപ്രസക്തനെന്നും പ്രതികരണം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മഞ്ചേശ്വരത്ത് കന്നുകാലികളുമായി എത്തിയ 2 യുപി സ്വദേശികൾക്ക് ക്രൂരമർദനം; 5 പേർക്കെതിരെ കേസെടുത്ത് പൊലീസ്
ആലിന്‍റെ കരൾ സ്വീകരിച്ച് ആറ് മാസം പ്രായമായ പെൺകുഞ്ഞ്; മെറ്റബോളിക് ഘടകങ്ങളിൽ പുരോഗതിയെന്ന് ഡോക്ട‍ർമാർ, നിരീക്ഷണത്തിൽ തുടരുന്നു