കോഴിക്കോട് കോട്ടൂളിയിൽ വാഹനാപകടത്തിൽ ഒരു മരണം, മരിച്ചത് പെരുവയൽ സ്വദേശി അശ്വിൻ

Published : Sep 08, 2022, 06:28 AM ISTUpdated : Sep 08, 2022, 03:55 PM IST
കോഴിക്കോട് കോട്ടൂളിയിൽ വാഹനാപകടത്തിൽ ഒരു മരണം, മരിച്ചത്  പെരുവയൽ സ്വദേശി അശ്വിൻ

Synopsis

നിയന്ത്രണം വിട്ട കാർ, റോഡ് അരികിൽ കിടന്ന പൈപ്പിൽ ഇടിച്ചാണ് അപകടം ഉണ്ടായത്

കോഴിക്കോട്  : കോട്ടൂളിയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു . പെരുവയൽ കട്ടയാട്ട്  ക്ഷേത്രത്തിന് സമീപം കൂടത്തിങ്ങൽ നെരോത്ത്  അശ്വിൻ (21) ആണ് മരിച്ചത്. നിയന്ത്രണം വിട്ട കാർ റോഡ് അരികിൽ കിടന്ന പൈപ്പിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. കോഴിക്കോട് കോട്ടുളിക്കടുത്ത് പറയഞ്ചേരിയിൽ ഇന്ന് പുലർച്ചെയാണ് അപകടം. അശ്വിൻ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ തട്ടി റോഡരുകിലെ പൈപ്പിൽ ഇടിക്കുകയായിരുന്നു.

അശ്വിനെ കോഴിക്കോട് മെഡിക്കൽ കോളേജ്  ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അശ്വിനൊപ്പം കാറിൽ ഉണ്ടായിരുന്ന മറ്റ് രണ്ടുപേരെ പരിക്കുകളോടെ  സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വെഞ്ഞാറമൂട്ടിൽ മദ്യ ലഹരിയിൽ അപടകമുണ്ടാക്കിയ ഡ്രൈവർ അറസ്റ്റിൽ

തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ മദ്യ ലഹരിയിൽ ഡ്രൈവർ ഓടിച്ച ആംബുലൻസ് നിരവധി വാഹനങ്ങളെ ഇടിച്ചു. അതിനുശേഷം നിർത്താതെ പോയ ആംബുലൻസിനെ നാട്ടുകാർ പിന്തുടർന്ന് പിടികൂടി. ഡ്രൈവർ മിഥുനെ വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്തു

രാത്രി 11 മണിയോടെ വെഞ്ഞാറമൂട് ഭാഗത്ത് നിന്നും അമിത വേഗതയിൽ എത്തിയ ആംബുലൻസ് സമന്വയാ നഗറിൽ വച്ച്  കഴക്കൂട്ടത്തു നിന്നും  വെഞ്ഞാറമൂട് ഭാഗത്തേക്ക് വരികയായിരുന്ന  അടൂർ സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഹനത്തിൽ ഇടിക്കുകയും നിർത്താതെ മറ്റു വാഹനങ്ങൾക്ക് ഭീതി പരത്തി കടന്നുകളയും ചെയ്തത്.

തുടർന്ന് വാഹനാപകടം നേരിൽ കണ്ട പ്രദേശവാസികൾ  ആംബുലൻസ് ഡ്രൈവറെ കോലിയക്കോട്  കലുങ്ക് ജംഗ്ഷന് സമീപത്തുവച്ച്  പിന്തുടർന്ന് പിടികൂടുകയും വെഞ്ഞാറമൂട് പൊലീസിനെ  വിവരം അറിയിക്കുകയും ചെയ്തു.  ആംബുലൻസ് ഡ്രൈവറായ കേശവദാസപുരം സ്വദേശി മിഥുനെ കസ്റ്റഡിയിലെടുത്തു.  പിന്നീട്  നടത്തിയ വൈദ്യ പരിശോധനയിൽ ഇയാൾ അമിത മദ്യലഹരിയിൽ ആയിരുന്നു എന്ന് കണ്ടെത്തി തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി. വെഞ്ഞാറമൂട്ടിൽ നിന്നും ഒന്നിലധികം വാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ചതിനുശേഷമാണ് ആംബുലൻസ് സമന്വയ  നഗറിൽ എത്തിയത്.

Read More : പാലക്കാട് കൂറ്റനാട്ടെ സ്വകാര്യ ബസിന്‍റെ മരണയോട്ടം; ബസ് ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ദീപക്കിന്‍റെ മരണത്തിൽ ഷംജിതക്ക് ജയിലോ? ജാമ്യമോ? വാദം പൂർത്തിയായി, ജാമ്യഹർജിയിൽ വിധി ചൊവ്വാഴ്ച
ബാഹ്യ ഇടപെടലുകളില്ലാത്ത അന്വേഷണം ഉറപ്പ്, പൊലീസ് സ്റ്റേഷനുകൾ കൂടുതൽ ജനസൗഹൃദമെന്ന് മുഖ്യമന്ത്രി, 13 പോലീസ് മന്ദിരങ്ങൾ ഉദ്ഘാടനം ചെയ്തു