പത്തനംതിട്ട സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗസ്ഥലത്ത് നാടകീയ രംഗങ്ങൾ; ജില്ലാ സെക്രട്ടേറിയേറ്റ് അംഗത്തിനെതിരെ പ്ലക്കാർഡുമായി ഒറ്റയാൾ പ്രതിഷേധം

Published : Oct 06, 2026, 01:03 PM IST
Pathanamthitta CPM

Synopsis

തെറ്റുതിരുത്താനുള്ള വിപുലീകൃത യോഗം തുടങ്ങുന്നതിന് തൊട്ടുമുൻപായിരുന്നു ഒറ്റയാൾ പ്രതിഷേധം. തിരുവല്ല നെടുമ്പ്രം സ്വദേശി ബാലകൃഷ്ണനാണ് മുതിർന്ന നേതാവ് ആർ സനൽകുമാറിനും മുൻ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്‍റ് എം സി അനീഷിനുമെതിരെ പ്ലക്കാർഡുമായി എത്തിയത്.

പത്തനംതിട്ട: പത്തനംതിട്ടയിലെ സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗസ്ഥലത്ത് നാടകീയ രംഗങ്ങൾ. തിരുവല്ല അർബൻ ബാങ്കിൽ ക്രമക്കേട് ആരോപിച്ച് ജില്ലാ സെക്രട്ടേറിയേറ്റ് അംഗത്തിനെതിരെ പ്ലക്കാർഡുമായി സിപിഎം പ്രവർത്തകന്‍ ഒറ്റയാൾ പ്രതിഷേധം നടത്തി. ഇയാളെ പിന്നീട് ബലമായി നീക്കി.

തെറ്റുതിരുത്താനുള്ള വിപുലീകൃത യോഗം തുടങ്ങുന്നതിന് തൊട്ടുമുൻപായിരുന്നു ഒറ്റയാൾ പ്രതിഷേധം. തിരുവല്ല നെടുമ്പ്രം സ്വദേശി ബാലകൃഷ്ണനാണ് മുതിർന്ന നേതാവ് ആർ സനൽകുമാറിനും മുൻ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്‍റ് എം സി അനീഷിനുമെതിരെ പ്ലക്കാർഡുമായി എത്തിയത്. തിരുവല്ല അർബൻ ബാങ്ക് ഭരണസമിതിയുടെ ഭാഗമായ ഈ നേതാക്കൾ വായ്പ ക്രമക്കേടിലൂടെ സ്ഥലംതട്ടിയെടുത്തെന്നാണ് പരാതി. പാർട്ടി ഘടകങ്ങളിൽ നിന്ന് നീതി കിട്ടാതെ വന്നതോടെ പരസ്യപ്രതിഷേധത്തിന് ഇറങ്ങിയെന്നാണ് മുൻ ബ്രാഞ്ച് സെക്രട്ടറിയായ ബാലകൃഷ്ണൻ പറയുന്നത്. എന്നാല്‍, ആരോപണം ആർ സനൽകുമാർ പൂർണ്ണമായി തള്ളി. ചില ക്രിമിനൽ സംഘമാണ് വിപുലീകൃത യോഗ ദിവസം തന്നെ ബാലകൃഷ്ണനെ ഇറക്കിയതെന്നാണ് പാര്‍ട്ടി വിശദീകരണം.

അതേസമയം, പ്രവർത്തനത്തിൽ സജീവമല്ലെന്ന ചർച്ചകൾക്കിടെ മുൻമന്ത്രി വീണ ജോർജ് യോഗത്തിൽ പങ്കെടുക്കാനെത്തി. തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം മുൻ മന്ത്രി വീണ ജോർജ് സജീവമല്ലെന്ന ചർച്ചകൾ ഉയർന്നിരുന്നു. അതിന് വിരാമമിട്ടാണ് വീണ ഇന്നത്തെ യോഗത്തിനെത്തിയത്. ജില്ലയിലെ തെരഞ്ഞെടുപ്പ് പരാജയ കാരണങ്ങളും മറ്റ് സംഘടനാപ്രശ്നങ്ങളുമാണ് രണ്ട് ദിവസത്തെ യോഗം ചർച്ച ചെയ്യുക. നേതൃതലത്തിൽ വലിയ മാറ്റങ്ങൾ വരുമെന്ന സൂചനയുമുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഗ്യാനേഷ് കുമാറിനെതിരായ നീക്കങ്ങൾ കേരളത്തിൽ നടത്തിയത് എൽഡിഎഫ്, വിഎസ് സർക്കാർ കാലത്ത്: പിണറായി വിജയൻ
ഡിസിസി ഓഫീസിന് നേരെ ആരാണ് കല്ലെറിഞ്ഞത്? ആർഎസ്എസ് ആണെന്ന് പറയാൻ ധൈര്യമുണ്ടോ? മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് എം വി ഗോവിന്ദൻ