
കൊച്ചി: ഉള്ളിവില വര്‍ധനയില്‍ ഹൈക്കോടതി ഇടപെടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാല്പര്യ ഹര്‍ജി. വില വർധന തടയാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് കോടതി കർശന നിർദ്ദേശം നൽകണമെന്നാണ് ഹർജിയിലെ ആവശ്യം.
എറണാകുളം ലോക്സഭാ മണ്ഡലത്തിലെ ഇടത് സ്വതന്ത്ര സ്ഥാനാർത്ഥി ആയിരുന്ന അഡ്വ. മനു റോയി ആണ് ഹൈക്കോടതിയില്‍ ഹർജി നൽകിയിരിക്കുന്നത്. പാർലമെന്റിലോ നിയമസഭയിലോ ഉള്ളിയുടെ വില വർധന ചർച്ച ചെയ്യുന്നില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. പ്രതിപക്ഷ പാർട്ടികളും വിഷയം ഉയർത്തുന്നതിൽ പരാജയപ്പെട്ടു. വിലക്കയറ്റം സാധാരണക്കാരന് താങ്ങാൻ കഴിയുന്നില്ല. ഇക്കാര്യത്തിൽ സർക്കാർ നടപടിയുണ്ടാകുന്നില്ലെന്നും ഹർജിയില്‍ പറഞ്ഞിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam