സംസ്ഥാനത്തെ ഭിന്നശേഷിക്കാരായ 80,000 വിദ്യാർത്ഥികളും ഓൺലൈൻ ക്ലാസുകളിലേക്ക് ‌

By Web TeamFirst Published Jun 12, 2020, 9:07 AM IST
Highlights

ഭിന്നശേഷിക്കാരും, കിടപ്പ് രോഗികളായ വിദ്യാർത്ഥികളും ഓൺലൈൻ ക്ലാസുകളിലേക്ക്. ഇവർക്ക് സമൂഹ മാധ്യമങ്ങളിലൂടെ പാഠ്യപദ്ധതി പദ്ധതി ഈ മാസം 15 ന് തുടങ്ങും.

തിരുവനന്തപുരം: സംസ്ഥാനത്തെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളും ഓൺലൈൻ ക്ലാസുകളിലേക്ക്. വൈറ്റ് ബോർഡ് എന്ന പേരിൽ സമഗ്ര ശിക്ഷാ കേരളയാണ് പാഠങ്ങൾ വീഡിയോയിൽ ചിത്രീകരിച്ച് ഓൺലൈൻ ആക്കി വിദ്യാർത്ഥികളിലെത്തിക്കുന്നത്.

ഭിന്നശേഷിക്കാരും, കിടപ്പ് രോഗികളായ വിദ്യാർത്ഥികളും ഓൺലൈൻ ക്ലാസുകളിലേക്ക്. ഇവർക്ക് സമൂഹ മാധ്യമങ്ങളിലൂടെ പാഠ്യപദ്ധതി പദ്ധതി ഈ മാസം 15 ന് തുടങ്ങും. ശാരീരിക വെല്ലുകളികളെ അടിസ്ഥാനമാക്കി 6 വിഭാഗത്തിൽ വരുന്ന വിദ്യാർത്ഥികൾക്ക് ആണ് ക്ലാസുകൾ ഒരുങ്ങുന്നത്. വീഡിയോ ചിത്രീകരിച്ച ശേഷം ഗ്രൂപ്പുകൾ തയ്യാറാക്കി സമൂഹ മാധ്യമങ്ങളായ വാട്സ് ആപ്, ടെലഗ്രാം എന്നിവയിലൂടെ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് അയച്ചുകൊടുക്കും.

ഭിന്നശേഷിയുള്ള വിദ്യാർത്ഥികളെ പഠിപ്പിക്കുന്ന അധ്യാപകർക്കൊപ്പം ഇതര അധ്യാപകരും ക്ലാസുകൾ തയ്യാറാക്കുന്ന പ്രവർത്തനങ്ങളിലുണ്ട്. ചിത്രീകരിക്കുന്നതും അധ്യാപകർ തന്നെ. സംസ്ഥാനത്തൊട്ടാകെ ഏഴാംക്ലാസ് വരെ 80,000 ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളാണുള്ളത്
 

click me!