പാലക്കാട്ടെ അഞ്ച് കൊവി‍ഡ് രോ​ഗികൾ രോ​ഗമുക്തി നേടി വീട്ടിലേക്ക്, ചികിത്സയിൽ ഇനിയൊരാൾ മാത്രം

By Web TeamFirst Published Apr 30, 2020, 4:38 PM IST
Highlights

 ജില്ലയിൽ 13 പേർക്കായിരുന്നു ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇവരിൽ ഭൂരിപക്ഷവും രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങി കഴിഞ്ഞു

പാലക്കാട്: കൊവിഡ് വൈറസ് ബാധയെ തുടർന്ന് പാലക്കാട് ജില്ലയിൽ ചികിത്സയിലുണ്ടായിരുന്ന അഞ്ച് പേർ ഇന്ന് രോഗമുക്തി നേടി ആശുപത്രി വിടും. ജില്ലയിൽ 13 പേർക്കായിരുന്നു ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇവരിൽ ഭൂരിപക്ഷവും രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങി കഴിഞ്ഞു. ഇനിയൊരാൾ മാത്രമാണ് പാലക്കാട് മെഡിക്കൽ കോളേജിൽ ഇനി ചികിത്സയിലുള്ളത്. 

മാർച്ച് 25 ന് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ പ്രവേശിച്ച കോട്ടോപ്പാടം സ്വദേശി, ഏപ്രിൽ 21ന് രോഗം സ്ഥിരീകരിച്ച യുപി സ്വദേശി, പുതുപ്പരിയാരം കാവിൽപാട് സ്വദേശി ,വിളയൂർ സ്വദേശി,  മലപ്പുറം ഒതുക്കുങ്ങൽ സ്വദേശി എന്നിവരാണ് രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങുന്നത്. 

ഏപ്രിൽ 21ന് രോഗം സ്ഥിരീകരിച്ച കുഴൽമന്ദം സ്വദേശി(30) മാത്രമാണ് ഇനി ജില്ലയിൽ  ചികിത്സയിലുള്ളത്. ഇയാളും എത്രയും പെട്ടെന്ന് രോഗമുക്തനാവും എന്ന പ്രതീക്ഷയിലാണ് മെഡിക്കൽ ടീം. അവസാനത്തെ രോഗിയും രോഗം ഭേദമായി ആശുപത്രി വിടുകയും അടുത്ത 14 ദിവസത്തേക്ക് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യാതിരിക്കുകയും ചെയ്താൽ കാസർകോട് ജില്ലയിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കും. 
 

click me!