'ഗവര്‍ണര്‍ നടത്തുന്നത് പദവി വിട്ടുള്ള അഭിപ്രായ പ്രകടനം'; ജനങ്ങളുടെ പ്രതിഷേധം മുഖ്യമന്ത്രി ഗവര്‍ണറെ അറിയിക്കണമെന്ന് ഉമ്മന്‍ ചാണ്ടി

By Web TeamFirst Published Jan 10, 2020, 11:49 AM IST
Highlights

ഗവർണർ പദവി വിട്ടുള്ള അഭിപ്രായ പ്രകടനമാണ് നടത്തുന്നതെന്ന് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കനുകൂലമായ ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ പ്രസ്താവനകൾക്കെതിരെ ഉമ്മൻചാണ്ടി. ഗവർണർ പദവി വിട്ടുള്ള അഭിപ്രായ പ്രകടനമാണ് നടത്തുന്നതെന്നും മുഖ്യമന്ത്രി രാജ്ഭവനിലെത്തി ഗവർണറെ ജനങ്ങളുടെ പ്രതിഷേധം അറിയിക്കണമെന്നും ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു. അതേസമയം പൗരത്വ വിഷയത്തിൽ ഗവർണറും മുഖ്യമന്ത്രിയും തമ്മിൽ ഒളിച്ചുകളിയാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചൊവ്വാഴ്‍ച പറഞ്ഞത് .

 ഗവർണറുടെ നിലപാടിൽ എന്തുകൊണ്ടാണ് മുഖ്യമന്ത്രി രാജ്ഭവനിൽ പോയി പ്രതിഷേധം അറിയക്കാത്തത്. പൗരത്വ നിയമത്തിനെതിരെ പോരാടാൻ കോൺഗ്രസിന് മുഖ്യമന്ത്രിയുടെ സർട്ടിഫിക്കറ്റ് വേണ്ടെന്നും ചെന്നിത്തല പറഞ്ഞിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയത്തിനെതിരെ ഗവര്‍ണര്‍ നടത്തിയ പ്രസ്താവന വലിയ വിവാദമായിരുന്നു. നിയമസഭ പാസ്സാക്കിയ പ്രമേയം തള്ളിയ ആരിഫ് മുഹമ്മദ് ഖാനെതിരെ ഭരണ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. 



 

click me!