
തിരുവനന്തപുരം: മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി കൊവിഡ് മുക്തനായതായി മകൻ ചാണ്ടി ഉമ്മൻ. കൊവിഡ് നഗറ്റീവായ അദ്ദേഹം വീട്ടിൽ തിരിച്ചെത്തിയെന്നും എല്ലാവരുടെയും പ്രാർത്ഥനകൾക്ക് നന്ദിയെന്നും ചാണ്ടി ഉമ്മൻ അറിയിച്ചു. ഫേസ്ബുക്ക് കുറിപ്പിലാണ് ചാണ്ടി ഉമ്മൻ ഇക്കാര്യം അറിയിച്ചത്.
'അപ്പ കോവിഡ് നെഗറ്റീവായി വീട്ടിൽ തിരികെയെത്തി. നിങ്ങളുടെ ഏവരുടെയും പ്രാർത്ഥനകൾക്ക് നന്ദി'- എന്നാണ് ചാണ്ടി ഉമ്മൻ കുറിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഉമ്മൻചാണ്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിൽ നിരീക്ഷണത്തിലായിരുന്ന അദ്ദേഹത്തെ പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
അപ്പ കോവിഡ് നെഗറ്റീവായി വീട്ടിൽ തിരികെയെത്തി. നിങ്ങളുടെ ഏവരുടെയും പ്രാർത്ഥനകൾക്ക് നന്ദി. Thank you for all prayers Father has tested negative and is back home .
Posted by Chandy Oommen on Saturday, April 17, 2021
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam