നേമവും വീക്ഷണവും? ഉമ്മൻചാണ്ടിയുമായി അടച്ചിട്ട മുറിയിൽ നിർണായക ചർച്ച നടത്തി മുല്ലപ്പള്ളിയും ചെന്നിത്തലയും

Published : Jan 31, 2021, 04:28 PM ISTUpdated : Jan 31, 2021, 05:13 PM IST
നേമവും വീക്ഷണവും? ഉമ്മൻചാണ്ടിയുമായി അടച്ചിട്ട മുറിയിൽ നിർണായക ചർച്ച നടത്തി മുല്ലപ്പള്ളിയും ചെന്നിത്തലയും

Synopsis

നേമത്ത് തന്റെ സ്ഥാനാർത്ഥിത്വം എന്ന ചർച്ച എങ്ങനെ ഉയർന്നെന്ന കാര്യം തനിക്ക് അറിയില്ലെന്ന് ഉമ്മൻ ചാണ്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു

കാസർകോട്: ഐശ്വര്യ കേരള യാത്ര ആരംഭിക്കുന്നതിന് തൊട്ടുമുമ്പ്  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി കാസർകോട് ഗസ്റ്റ് ഹൗസിലെ അടച്ചിട്ട മുറിയിൽ കൂടിക്കാഴ്ച നടത്തി. നേമത്തെ ഉമ്മൻചാണ്ടിയുടെ സ്ഥാനാർത്ഥിത്വം, ചെന്നിത്തലയുടെ യാത്രക്ക് വീക്ഷണം ദിനപത്രത്തിൽ അച്ചടിച്ച് വന്ന ആദരാഞ്ജലി പ്രയോഗം എന്നിവയടക്കം വിവാദമായ സാഹചര്യത്തിലാണ് യാത്ര ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് നിർണായക കൂടിക്കാഴ്ചയെന്നാണ് വിവരം. നിലവിലെ മറ്റ് രാഷ്ട്രീയ സാഹചര്യങ്ങളും വിവാദ വിഷയങ്ങളും ചർച്ചയായി.

ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയ്ക്ക് 'ആദരാഞ്ജലികൾ' അർപ്പിച്ച് വീക്ഷണം, വിശദീകരണം തേടി കെപിസിസി

അതിനിടെ നേമത്ത് തന്റെ സ്ഥാനാർത്ഥിത്വം എന്ന ചർച്ച എങ്ങനെ ഉയർന്നെന്ന കാര്യം തനിക്ക് അറിയില്ലെന്ന് ഉമ്മൻ ചാണ്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. കെപിസിസി അധ്യക്ഷൻ ഇക്കാര്യത്തിലെടുത്ത നിലപാടിനെ കുറിച്ച് പ്രതികരിക്കാനില്ലെന്നും ഉമ്മൻ ചാണ്ടി കൂടിക്കാഴ്ചയ്ക്ക് മുമ്പ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ഉമ്മൻ ചാണ്ടി നേമത്ത് മത്സരിക്കണമോ എന്ന കാര്യത്തിൽ എഐ സി സിയിൽ ഒരുചർച്ചയും നടന്നിട്ടില്ലെന്ന് കേരളത്തിന്റെ ചുമതല വഹിക്കുന്ന കോൺഗ്രസ് ജനറൽ സെക്രട്ടറി താരീഖ് അൻവറും ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. മുതിർന്ന നേതാവായ ഉമ്മൻ ചാണ്ടി എവിടെ മത്സരിക്കുന്നു എന്ന കാര്യത്തിൽ ഹൈക്കമാൻഡ് ഇടപെടൽ ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

മലക്കം മറിഞ്ഞ് മുല്ലപ്പള്ളി; ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിൽ നിന്നും മാറേണ്ട കാര്യമില്ല..

 

PREV
click me!

Recommended Stories

മരണ കാരണം ആന്തരിക രക്തസ്രാവം; കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട കാളിമുത്തുവിന്റെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് വിവരങ്ങൾ പുറത്ത്
സുരേഷ്​ഗോപി നിരന്തരം രാഷ്ട്രീയ പ്രവർത്തകരെ അവഹേളിക്കുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി