
തിരുവനന്തപുരം: കിഴക്കന്‍ യൂറോപ്യന്‍ രാജ്യമായ മോള്‍ഡോവയില്‍ ഉന്നതപഠനത്തിന് പോയ 300 മലയാളി വിദ്യാര്‍ത്ഥികളെ ലോക്ക് ഡൗണിന് ശേഷം നാട്ടിലെത്തിക്കാന്‍ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇക്കാര്യം ചൂണ്ടിക്കാട്ടി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, സഹമന്ത്രി വി. മുരളീധരന്‍ എന്നിവർക്ക് അദ്ദേഹം കത്ത് നൽകി.
വിദ്യാർത്ഥികൾക്ക് അടിയന്തരമായി ഭക്ഷണം, മരുന്ന്, സാനിറ്റൈസര്‍, മാസ്‌ക് തുടങ്ങിയവ ലഭ്യമാക്കണം എന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു. മോള്‍ഡോവയില്‍ കൊറോണ ദിനംപ്രതി വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ ദിവസവും അവിടത്തെ അവസ്ഥ വഷളായി വരുന്നു. മലയാളി വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ അടിയന്തര ശ്രദ്ധ പതിയണമെന്നും ഉമ്മന്‍ ചാണ്ടി അഭ്യര്‍ത്ഥിച്ചു.
Read Also: കൊറോണ ജാഗ്രതയിലും സര്‍ക്കാര്‍ മദ്യലോബിക്ക് കീഴടങ്ങി: ഉമ്മന്‍ ചാണ്ടി
കൊവിഡ് നേരിടാൻ പിണറായി വിജയന് ഏഴ് നിര്‍ദ്ദേശങ്ങളുമായി ഉമ്മൻചാണ്ടി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam