'ഓപ്പറേഷൻ സുപ്പാരി': തിരുവനന്തപുരത്തെ ഗുണ്ടകളെ നിയന്ത്രിക്കാൻ പൊലീസ്

By Web TeamFirst Published Jan 12, 2023, 9:18 AM IST
Highlights

തിരുവനന്തപുരത്ത് മാത്രമാണ് ഓപ്പറേഷൻ സുപ്പാരി. ഇത് പ്രകാരം പൊലീസ് സ്റ്റേഷനുകളിൽ സൂക്ഷിക്കുന്ന ഫയലുകളിൽ പേര് വിവരങ്ങൾ ഉള്ളവരെ സ്ഥിരമായി ബന്ധപ്പെടും

തിരുവനന്തപുരം: തലസ്ഥാനത്ത് ഗുണ്ടകളെ നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ വീണ്ടും സജീവമാക്കി പൊലീസ്. ഗുണ്ടകളുടെ ചിത്രം ഉൾപ്പെടെ ഉപയോഗിച്ച് വ്യക്തിഗത വിവരങ്ങൾ ഫയലായി ഓരോ പൊലീസ് സ്റ്റേഷനിലും തയ്യാറാക്കാൻ കമ്മീഷണർ നിർദ്ദേശം നൽകി. ക്വട്ടേഷൻ സംഘങ്ങളെ മാത്രമല്ല റിയൽ എസ്റ്റേറ്റ് ബിസിനസിനും, സാമ്പത്തിക തർക്കം പരിഹരിക്കാനും, ഫ്ലാറ്റ് നിർമ്മാണത്തിനും എല്ലാം ഗുണ്ടകളെ ഉപയോഗിക്കുന്ന ആളുകൾക്കെതിരെ നടപടിയുണ്ടാകുമെന്നും പൊലീസ് അറിയിച്ചു.

തലസ്ഥാനത്ത് ഗുണ്ടാ സംഘങ്ങൾ വീണ്ടും സജീവമാകുന്നതിനിടെയാണ് ഈ നീക്കം. പോത്തൻകോട് യുവാവിനെ കാല് വെട്ടി എറിയുകയും വധിക്കുകയും ചെയ്ത സംഭവത്തിന് പിന്നാലെ സംസ്ഥാന വ്യാപകമായി ഓപറേഷൻ കാവൽ കൊണ്ടുവന്നിരുന്നു. ഡിജിപിയുടെ തീരുമാന പ്രകാരമായിരുന്നു ഈ നീക്കം. തിരുവനന്തപുരത്ത് മാത്രമാണ് ഓപ്പറേഷൻ സുപ്പാരി. ഇത് പ്രകാരം പൊലീസ് സ്റ്റേഷനുകളിൽ സൂക്ഷിക്കുന്ന ഫയലുകളിൽ പേര് വിവരങ്ങൾ ഉള്ളവരെ സ്ഥിരമായി ബന്ധപ്പെടും. നിരന്തരം കുറ്റകൃത്യത്തിൽ ഏർപ്പെടുന്നവർക്കെതിരെ കാപ്പ അടക്കമുള്ള കുറ്റങ്ങൾ ചുമത്തും.

click me!