മലപ്പുറത്ത് കാട്ടാന ആക്രമണത്തില്‍ പൊലീസുകാരന് പരിക്ക്

Published : Jul 13, 2022, 11:18 AM ISTUpdated : Jul 13, 2022, 11:21 AM IST
 മലപ്പുറത്ത് കാട്ടാന ആക്രമണത്തില്‍ പൊലീസുകാരന് പരിക്ക്

Synopsis

കാട്ടാനയെ വനത്തിലേക്ക് തുരത്തുന്നതിനിടെ പോത്ത്കല്ല് ഫോറസ്റ്റ് അറ്റാച്ച്ഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പൊലീസ് ഓഫീസർ സഞ്ജീവിനാണ് പരിക്കേറ്റത്.  

മലപ്പുറം: നിലമ്പൂർ പോത്ത്കല്ലിൽ  കാട്ടാനയുടെ ആക്രമണത്തിൽ പൊലീസുകാരന് പരിക്കേറ്റു. കാട്ടാനയെ വനത്തിലേക്ക് തുരത്തുന്നതിനിടെ പോത്ത്കല്ല് ഫോറസ്റ്റ് അറ്റാച്ച്ഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പൊലീസ് ഓഫീസർ സഞ്ജീവിനാണ് പരിക്കേറ്റത്.  

പൊലീസുകാരന്‍റെ നെഞ്ചിനാണ്  പരിക്കേറ്റത്. നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 

ചാലിയാർ പുഴ കടന്നാണ് കാട്ടാനകൾ എത്തിയത്. പോത്ത്കല്ല് കോടാലി പൊയിലിൽ ഇറങ്ങിയ കാട്ടാനയെ രാവിലെ നാട്ടുകാരും, പൊലീസും, വനപാലകരും ചേർന്നാണ്  കാട് കയറ്റാൻ ശ്രമിച്ചത്. ഇതിനിടെയാണ് പൊലീസുകാരന്  പരിക്കേറ്റത്.

Read Also: ഏനാത്ത് വാഹനാപകടം: മരണസംഖ്യ മൂന്നായി, മരണപ്പെട്ട ദമ്പതികളുടെ മകനും മരിച്ചു

അടൂർ എനാത്ത് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. മടവൂര്‍ സ്വദേശി നിഖിൽ രാജാണ് മരിച്ചത്. അപടകസ്ഥലത്ത് നിന്നും ഗുരുതര പരിക്കുകളോടെ നിഖിൽ രാജിനെ കോട്ടയം ആശുപത്രിയിൽ എത്തിച്ചിരുന്നു. അതീവ ഗുരുതരാവസ്ഥയിൽ ചികിത്സ തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്. നിഖിൽ രാജിൻ്റെ പിതാവ് രാജശേഖര ഭട്ടതിരി, മാതാവ് ശോഭ എന്നിവര്‍ അപകടസ്ഥലത്ത് വച്ചു തന്നെ മരിച്ചിരുന്നു. രാവിലെ 6.20-ഓടെയാണ് വാഹനാപകടമുണ്ടായത്.

Read Also: കേന്ദ്രമന്ത്രിമാർ പടം എടുത്ത് പോയാൽ പോര,ദേശീയപാതകളിലെ കുഴികൾ കൂടി എണ്ണണം-മന്ത്രി മുഹമ്മദ് റിയാസ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ക്യുആർ കോഡ് സ്കാൻ ചെയ്താൽ മതി, ഭക്ഷണം ബസിനുള്ളിലെത്തും; ചിക്കിങ്ങുമായി കൈകോര്‍ത്ത് കെഎസ്ആര്‍ടിസി
തിരുവനന്തപുരത്തെ അമ്മയുടെയും മകളുടെയും മരണം; യുവതിയുടെ ഭര്‍ത്താവ് മുംബൈയിൽ പിടിയിൽ