Asianet News MalayalamAsianet News Malayalam

മോൻസന്റെ മൂന്ന് ആഡംബര വാഹനങ്ങൾകൂടി ചേർത്തലയിൽ, അറ്റകുറ്റപ്പണിക്കെത്തിച്ചതെന്ന് വർക്ക് ഷോപ്പ് ഉടമ

അറ്റകുറ്റപ്പണികൾക്കായി നൽകിയ കാറുകളാണ് കണ്ടെത്തിയത്. തന്റെ പക്കൽ മോൻസറെ 3 ആഡംബരക്കാറുകൾ ഉണ്ടെന്നും വർക്ക് ഷോപ്പുടമ ക്രൈംബ്രാഞ്ചിനെ അഭിഭാഷകൻ മുഖേന അറിയിച്ചു.

monson mavunkal three more luxury vehicles in alappuzha work workshop
Author
Alappuzha, First Published Oct 4, 2021, 10:56 AM IST

ആലപ്പുഴ: പുരാവസ്തുക്കളുടെ പേരിൽ സാമ്പത്തിക തട്ടിപ്പ് (Finance Fraud) നടത്തിയ മോൻസൻ മാവുങ്കലിന്റെ  (Monson Mavunkal) മൂന്ന് ആഡംബര വാഹനങ്ങൾ കൂടി ചേർത്തലയിലെ വർക്ക് ഷോപ്പിൽ കണ്ടെത്തി. അറ്റകുറ്റപ്പണികൾക്കായി നൽകിയ കാറുകളാണ് കണ്ടെത്തിയത്. തന്റെ പക്കൽ മോൻസറെ 3 ആഡംബരക്കാറുകൾ ഉണ്ടെന്നും വർക്ക് ഷോപ്പുടമ ക്രൈംബ്രാഞ്ചിനെ അഭിഭാഷകൻ മുഖേന അറിയിച്ചു. മോൻസൻ അറസ്റ്റിലായ ശേഷവും കാറുകൾ ശരിയാക്കി നൽകണമെന്ന് മോൻസന്റെ മാനേജർ ആവശ്യപ്പെട്ടതായി വർക്ക് ഷോപ്പ് ഉടമ വ്യക്തമാക്കി. എന്നാൽ ഇതുവരെ പണം നൽകാത്തതിനാൽ ശരിയാക്കിത്തരാൻ പറ്റില്ലെന്ന് മാനേജരെ അറിയിച്ചുവെന്നും ഉടമ വിശദീകരിച്ചു. 

മോൻസന്റെ ആഡംബര വാഹനശേഖരത്തിലും വ്യാജനുണ്ടെന്ന് മോട്ടോർ വാഹന വകുപ്പിന്‍റെ പരിശോധനയിൽ കണ്ടെത്തിയിരുന്നു. കൊച്ചിയിലെ വീട്ടിൽ നിന്ന് കണ്ടെത്തിയ എട്ട് ആഡംബര വാഹനങ്ങളിൽ ഒരെണ്ണം മാത്രമാണ് മോൻസന്‍റെ പേരിലുളളത്. ബാക്കി വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകളെല്ലാം വ്യാജമാണെന്നാണ് കണ്ടെത്തൽ.  മോൻസൻ പതിവായി കറങ്ങിയിരുന്ന ദോഡ്ജേ ഗ്രാന്‍റിന്‍റെ രജിസ്ട്രേഷൻ 2019ൽ അവസാനിച്ചതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഹരിയാന രജിസ്ട്രേഷൻ വാഹനത്തിന് വർഷങ്ങളായി ഇൻഷൂറൻസ് പോലുമില്ല. ലക്സസ് , റേഞ്ച് റോവർ, ടോയോട്ടാ എസ്റ്റിമ എന്നിവയുടെയൊന്നും രേഖകൾ പരിവാഹൻ  വൈബ് സൈറ്റിൽ കാണാനില്ല. വ്യാജ നമ്പർ പ്ലേറ്റിലാണ് ഇവ  കേരളത്തിൽ ഉപയോഗിച്ചതെന്നാണ് നിഗമനം. 

ഹരിയാന രജിസ്ട്രേഷനിലുളള പോർഷേ വാഹനം യഥാർഥ പോർഷേ അല്ലെന്നാണ് കണ്ടെത്തൽ,  മിത്സുബുഷി സിഡിയ കാർ രൂപം മാറ്റി പോർഷേ ലോഗോ പതിപ്പിച്ചിറക്കിയതാണ്. ഡിപ്ലോമാറ്റിക് വാഹനമായി മോൻസൻ അവതരിപ്പിച്ചിരുന്ന  ലിമോസിൻ കാർ, മെഴ്സിഡസിന് നീളം കൂട്ടി ഉണ്ടാക്കിയതാണ്.   വിഐപികളുടെ കണ്ണുമഞ്ഞളിപ്പിക്കാൻ കലൂരിലെ വീട്ടുമുറ്റത്ത് ഒന്നൈന്നായി നിരത്തിയിട്ടിരുന്ന കാറുകളെല്ലാം അറുപഴഞ്ചനാണെന്നാണ്  മോട്ടോർ   വാഹന വകുപ്പിന്‍റെ അന്വേഷണ റിപ്പോ‍ർട്ടിലുളളത്

 

Follow Us:
Download App:
  • android
  • ios