കോഴിക്കോട് ഓറ‌ഞ്ച് അലർട്ട്; തൊട്ടിൽപാലം - വയനാട് റോഡിൽ യാത്രാ നിയന്ത്രണം

Published : Nov 02, 2021, 10:01 PM ISTUpdated : Nov 02, 2021, 10:37 PM IST
കോഴിക്കോട് ഓറ‌ഞ്ച് അലർട്ട്; തൊട്ടിൽപാലം - വയനാട് റോഡിൽ യാത്രാ നിയന്ത്രണം

Synopsis

തൊട്ടിൽപാലം വയനാട് റോഡിൽ മഴപെയ്ത് പല സ്ഥലങ്ങളിലും ടാറിംഗ് പൊട്ടിപൊളിഞ്ഞതിനാലും ഈ ഭാഗങ്ങളിൽ മഴതുടർന്നാൽ പലഭാഗങ്ങളിലും മരങ്ങളും വലിയപാറക്കല്ലുകളും എത് നിമിഷവും റോഡിലേക്ക് വീഴാൻ സാധ്യതയുള്ളതിനാലുമാണ് നടപടി

കോഴിക്കോട്: കേന്ദ്ര കാലാവസ്ഥാവകുപ്പ് കോഴിക്കോട് (Kozhikode) ജില്ലയിൽ നവംബർ നാലു വരെ അതിശക്തമായ മഴ മുന്നറിയിപ്പ്  (Orange Alert ) പുറപ്പെടുവിച്ച സാഹചര്യത്തിൽ തൊട്ടിൽപാലം -  വയനാട് റോഡ് വഴി രാത്രി അടിയന്തര ആവശ്യങ്ങൾക്കല്ലാത്ത യാത്രകൾ നിരോധിച്ച് ജില്ലാ കളക്ടർ ഡോ എൻ തേജ് ലോഹിത് റെഡ്ഡി ഉത്തരവിറക്കി. ജില്ലയിലെ മലയോര മേഖലകളിൽ ശക്തമായ മഴയും മണ്ണിടിച്ചിലും ഉണ്ടായതായി റിപ്പോർട്ട് ലഭിക്കുകയും കൂടി ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണം. 

തൊട്ടിൽപാലം വയനാട് റോഡിൽ മഴപെയ്ത് പല സ്ഥലങ്ങളിലും ടാറിംഗ് പൊട്ടിപൊളിഞ്ഞതിനാലും ഈ ഭാഗങ്ങളിൽ മഴതുടർന്നാൽ പലഭാഗങ്ങളിലും മരങ്ങളും വലിയപാറക്കല്ലുകളും എത് നിമിഷവും റോഡിലേക്ക് വീഴാൻ സാധ്യതയുള്ളതിനാലുമാണ് നടപടി. മലയോര മേഖലകളില്‍ ശക്തമായ മഴയെ തുടര്‍ന്ന് മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍ അറിയിച്ചു.

അടിയന്തര സാഹചര്യം നേരിടാനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. മലയോര മേഖലകളിലേക്കും പ്രത്യേകിച്ച് ചുരത്തിലേക്കുമുള്ള യാത്രകളും രാത്രി യാത്രകളും പരമാവധി ഒഴിവാക്കുകയും ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും ചെയ്യണമെന്നും കളക്ടർ അഭ്യർത്ഥിച്ചു. ജില്ലയില്‍ നവംബര്‍ 2,3,4 തീയതികളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

വൈകീട്ടുണ്ടായ കനത്ത മഴയില്‍ താമരശ്ശേരി താലൂക്കില്‍ അടിവാരം പൊട്ടിക്കൈ ഭാഗത്ത് വീടുകളില്‍ വെള്ളം കയറിയിരുന്നു. പുഴയില്‍നിന്ന് സമീപത്തെ വീടുകളിലേക്ക് വെള്ളം കയറുകയായിരുന്നു. മഴ ശമിച്ചതോടെ അര മണിക്കൂറിനുള്ളില്‍ വെള്ളമിറങ്ങുകയും ചെയ്തു. നിലവില്‍ ആരെയും പ്രദേശത്ത് നിന്ന് മാറ്റി പാര്‍പ്പിക്കേണ്ട സാഹചര്യമില്ലെന്നാണ് വിലയിരുത്തൽ.  

കനത്ത മഴയില്‍ കുറ്റ്യാടി ചുരത്തില്‍ വ്യാപക മണ്ണിടിച്ചിലുണ്ടായി.  മൂന്നാം വളവില്‍  മരം വീണതിനെ തുടർന്ന്  ഗതാഗതം തടസ്സപ്പെട്ടു. പത്ത് കുടുംബങ്ങളെ ചാത്തന്‍കോട്ട് നട സ്‌കൂളിലും പൂതംപാറ സ്‌കൂളിലുമായി താല്‍ക്കാലികമായി മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. വടകര താലൂക്കില്‍ ക്യാമ്പ് ആരംഭിക്കാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അതിഥി തൊഴിലാളികൾ വാടകയ്ക്ക് താമസിക്കുന്ന സ്ഥലത്ത് നിന്ന് കഞ്ചാവ് ചെടികൾ കണ്ടെത്തി, കേസെടുത്ത് എക്സൈസ്
`രക്തസാക്ഷി ഫണ്ട് കെ പി മധു കട്ടു, ഓ‍ഡിറ്റ് ചെയ്തപ്പോള്‍ ഞെട്ടിപ്പോയി'; വീണ്ടും വെളിപ്പെടുത്തലുമായി വി കുഞ്ഞികൃഷ്ണൻ