കേരളത്തിലെ ഓ‍ര്‍ഡിനൻസ് രാജ് അവസാനിപ്പിക്കണമെന്ന് രമേശ് ചെന്നിത്തല

By Web TeamFirst Published Aug 8, 2022, 2:52 PM IST
Highlights

11 ഓ‍ര്‍ഡിനൻസുകളിൽ ഒപ്പിടാതെ ഗവ‍ണര്‍ സര്‍ക്കാരിനെ സമ്മ‍ര്‍ദ്ദത്തിലാക്കിയതിന് പിന്നാലെയാണ് വിഷയത്തിൽ ചെന്നിത്തലയുടെ പ്രതികരണം. 

തിരുവനന്തപുരം: സംസ്ഥാന സ‍ര്‍ക്കാര്‍ നടപ്പാക്കുന്ന ഓ‍ര്‍ഡിനൻസ് രാജ് അവസാനിപ്പിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഭരണഘടനയിലെ ആർട്ടിക്കിൾ 213  സർക്കാർ ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കാലാവധി തീരാനായ 11 ഓ‍ര്‍ഡിനൻസുകളിൽ ഒപ്പിടാതെ ഗവ‍ണര്‍ സര്‍ക്കാരിനെ സമ്മ‍ര്‍ദ്ദത്തിലാക്കിയതിന് പിന്നാലെയാണ് വിഷയത്തിൽ ചെന്നിത്തലയുടെ പ്രതികരണം. 

ചെന്നിത്തലയുടെ പ്രസ്താവന - 

ഇന്ത്യയിൽ ഒരു സംസ്ഥാനത്തുo ഇത്രയുo അധികം ഓർഡിനൻസുകൾ ഇറക്കിയിട്ടില്ല. ഏറ്റവും അടിയന്തരമായ ഘട്ടത്തിൽ മാത്രം ഇറക്കേണ്ടതാണ് ഓർഡിനൻസുകൾ . എന്നാൽ ഇന്നു കേരളത്തിൽ ഓർഡിനൻസ് രാജാണു നടക്കുന്നത്. 2021-ൽ മാത്രം 142  ഓർസിനൻസുകളാണ് ഇറക്കിയത്. ഈ വർഷം ഇതേ വരെ പതിനാല് ഓർഡിനൻസുകൾ ഇറക്കിക്കഴിഞ്ഞു. 

ഇപ്പോൾ പതിനൊന്ന് ഓർഡിനൻസുകൾ ഇറക്കാനുള്ള തന്ത്രപ്പാടിലാണ് സർക്കാർ. വളരെ ലാഘവത്തോടെയാണ് ഇത് കൈകാര്യം ചെയ്യുന്നത് എന്നതിനു തെളിവാണ് പോലീസിന് അമിതാധികാരം നൽകുന്ന ഓർഡിനൻസ് . ഇതിനെതിരെ ശക്തമായ വിമർശനങ്ങൾ ഉയർന്നപ്പോൾ 24 മണിക്കൂറിനുള്ളിൽ മറ്റൊരു ഓർഡിനൻസിലൂടെ അത് പിൻവലിച്ചത് ആരും മറന്നിട്ടില്ല. 

1985 ൽ ഡി.സി. വാധ്‌വ Vs സ്റ്റേറ്റ് ഓഫ് ബീഹാർ കേസിൽ സുപ്രീം കോടതി പറഞ്ഞത് അടിയന്തര ഘട്ടത്തിലല്ലാതെ ഓർഡിനൻസ് ഇറക്കുന്നത് ഫ്രോഡ് ഓൺ കോൺസ്റ്റിറ്റ്യൂഷൻ എന്നാണ്.  അക്കാര്യം സർക്കാർ മറക്കരുത്. ഭരണഘടനയുടെ ആർട്ടിക്കിൾ 213  സർക്കാർ ദുരുപയോഗം ചെയ്യുകയാണ് .ഇത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു.

'കണ്ണും പൂട്ടി ഒപ്പിടില്ല, ഓര്‍ഡിനന്‍സില്‍ കൃത്യമായ വിശദീകരണം വേണം' നിലപാടിലുറച്ച് ഗവര്‍ണര്‍

ദില്ലി: സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ലോകായുക്ത ഭേദഗതിയടക്കം 11 ഓര്‍ഡിനന്‍സുകള്‍ ഇന്ന് അസാധുവായേക്കും. എല്ലാ ഓര്‍ഡിനന്‍സുകളിലും കണ്ണുമടച്ച് ഒപ്പിടാനാകില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി. വ്യക്തമായ വിശദീകരണം വേണം. ഓര്‍ഡിനന്‍സ് രാജ് അംഗീകരിക്കാനാകില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

' തന്‍റെ അധികാരം കുറക്കാൻ സർക്കാർ ശ്രമമെന്നതിനെ കുറിച്ച് അറിയില്ല. അടിയന്തര സാഹചര്യങ്ങളിലാണ് ഓർഡിനൻസ് പുറത്തിറക്കേണ്ടത്.: ഓർഡിനൻസിലൂടെയാണ് ഭരിക്കുന്നതെങ്കിൽ എന്തിനാണ് നിയമ നിർമാണസഭകൾ. സുപ്രീംകോടതി തന്നെ കൃത്യമായി ഇക്കാര്യത്തിൽ നിലപാട് പറഞ്ഞിട്ടുണ്ട്. മനസ്സ് പൂർണമായി അർപ്പിക്കാതെ ഞാൻ ഒന്നും ചെയ്യില്ല. ബജറ്റ് ചർച്ചക്കായായിരുന്നു കഴിഞ്ഞ സഭാ സമ്മേളനം എന്നത് തന്നോട് പറഞ്ഞിട്ടില്ല.തന്നോട് പറഞ്ഞിരുന്നുവെങ്കിൽ മറുപടി നൽകുമായിരുന്നു.ഡിജിറ്റൽ ഒപ്പിന് അധികാരമുണ്ട്.പക്ഷേ ഓർഡിനൻസ് മുഴുവനായി മനസ്സിലാക്കേണ്ടതുണ്ട് എന്നതാണ് കാരണം' ഗവര്‍ണര്‍ പറഞ്ഞു

click me!