
ദില്ലി : രാജ്യത്തെ ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് സംരക്ഷണമൊരുക്കാന്‍ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് ഓർത്തഡോക്സ് സഭ അധ്യക്ഷന്‍ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ. ക്രൈസ്തവർക്ക് നേരെയുള്ള അക്രമങ്ങള്‍ക്ക്, ബിജെപിയുടെ നിശബ്ദ പിന്തുണയുണ്ടെന്ന് സഭകള്‍ സംശയിക്കുന്നുണ്ടെന്ന് അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ രാഷ്ട്രീയം ചർച്ച ചെയ്തില്ല. ക്രൈസ്തവർക്ക് എതിരായ ആക്രമണത്തില്‍ ബിജെപിയുടേത് നിശബ്ദ പിന്തുണയുണ്ടെന്ന് സംശയിക്കുന്നു. അക്രമങ്ങളെ അപലപിക്കാന്‍ ബിജെപി തയ്യാറാകുന്നില്ല. ബിജെപിയുടെ പ്രീണന നയത്തെ സംശയിക്കുന്നതില്‍ കുറ്റം പറയാനാവില്ല. ക്രൈസ്തവർക്കെതിരായ അക്രമങ്ങളില്‍ നിന്ന് കേന്ദ്രം സംരക്ഷണം ഒരുക്കണം. സഭ തർക്കത്തിലെ നിയമനിര്‍മാണത്തിലെ ആശങ്ക സർക്കാരിനെ അറിയിച്ചു. കേരളത്തില്‍ മതസൗഹാർദ്ദം നിലനിർത്താന്‍ കൂടുതല്‍ പ്രവര്‍ത്തനം നടത്തുമെന്നും ഓർത്തഡോക്സ് സഭാ അധ്യക്ഷൻ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam