സഭാ തർക്കം: ഓർത്തഡോക്സ് വിഭാഗം പ്രതിനിധികൾ മുഖ്യമന്ത്രിയെ കണ്ടു

By Web TeamFirst Published Aug 28, 2020, 4:47 PM IST
Highlights

സഭ തർക്കത്തിലെ സർക്കാർ ഓർഡിനൻസുമായി ബന്ധപ്പെട്ട പ്രതിഷേധമറിയിക്കാനായിരുന്നു കൂടിക്കാഴ്ചയെന്ന് സൂചന

തിരുവനന്തപുരം: പളളികളുടെ ഉടമസ്ഥാവകാശത്തെ ചൊല്ലിയുളള സഭ തര്‍ക്കം രൂക്ഷമാകുന്നതിനിടെ ഓര്‍ത്തഡോക്സ് സഭ പ്രതിനിധികള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസിലായിരുന്നു കൂടിക്കാഴ്ച.

ഓര്‍ത്തഡോക്സ് സഭ കണ്ടനാട് ഭദ്രാസനാധിപന്‍ മാത്യൂസ് മാര്‍ സേവേറിയോസ്,സുന്നഹദോസ് സെക്രട്ടറി യൂഹനോന്‍ മാര്‍ ദിയസ്കോറസ് എന്നിവരാണ് മുഖ്യമന്ത്രിയെ കണ്ടത്. സഭ തര്‍ക്കത്തിലെ സര്‍ക്കാര്‍ ഓര്‍ഡിനന്‍സുമായി ബന്ധപ്പെട്ട പ്രതിഷേധമറിയിക്കാനാണ് സഭാ പ്രതിനിധികള്‍ മുഖ്യമന്ത്രിയെ കണ്ടതെന്നാണ് സൂചന. എന്നാല്‍ കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ സംഘം വെളിപ്പെടുത്തിയില്ല.

click me!