പ്രധാനമന്ത്രി വിളിച്ചാല്‍ ഇന്നും പങ്കെടുക്കും നാളെയും പങ്കെടുക്കും,നിലപാട് വ്യക്തമാക്കി ഓര്‍ത്തഡോക്സ് സഭ

Published : Jan 03, 2024, 01:11 PM IST
പ്രധാനമന്ത്രി വിളിച്ചാല്‍ ഇന്നും പങ്കെടുക്കും നാളെയും പങ്കെടുക്കും,നിലപാട്  വ്യക്തമാക്കി ഓര്‍ത്തഡോക്സ് സഭ

Synopsis

ക്രിസ്ത്യാനികളെ മനസ്സിലാക്കാതെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അത് അവരുടെ കുഴപ്പമാണ്

കോട്ടയം: മോദിയുടെ ക്രിസമസ് വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാര്‍ക്കെതിരായ പരാമര്‍ശം മന്ത്രി സജി ചെറിയാന്‍ ഭാഗികമായി പിന്‍വലിച്ചെങ്കിലും, ഓര്‍ത്തഡോക്സ് സഭ അദ്ദേഹത്തിനെതിരെ രംഗത്തെത്തി.സജി ചെറിയാന്‍റെ  പ്രസ്താവനയെ  സഭ തള്ളി.കേന്ദ്രസർക്കാരായാലും സംസ്ഥാന സർക്കാരായാലും മലങ്കര സഭ നല്ലബന്ധം നിലനിർത്തുന്നുണ്ട്.അവർ വിളിച്ചാൽ ആ പരിപാടിയിൽ പങ്കെടുക്കുക എന്നതാണ് സഭയുടെ നിലപാട്.ഇനി വിളിച്ചാലും പങ്കെടുക്കും.ഇന്നും പങ്കെടുക്കും നാളെയും പങ്കെടുക്കും.ആരെങ്കിലും എന്തെങ്കിലും പറയുന്നുണ്ടെങ്കിൽ അത് അവരുടെ കുഴപ്പമാണ്.ക്രിസ്ത്യാനികളെ മനസ്സിലാക്കാതെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അത് അവരുടെ കുഴപ്പമാണ്.കോട്ടയം ഭദ്രാസന മെത്രാപ്പൊലീത്ത യുഹാനോൻ മാർ ദിയസ് കോറസിന്‍റേതാണ് പ്രതികരണം

രാഷ്ട്രീയ നിലപാടില്‍ മാറ്റമില്ല; 'വീഞ്ഞ്, കേക്ക്' പ്രയോഗം പിൻവലിക്കുന്നുവെന്ന് സജി ചെറിയാൻ

ഏതെങ്കിലും വിരുന്നിൽ പങ്കെടുത്തെന്ന് കരുതി അലിഞ്ഞുപോകുന്നതല്ല സഭയുടെ നിലപാട്,സജി ചെറിയാനെതിരെ യാക്കോബായ സഭ

PREV
Read more Articles on
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം