
കൊച്ചി: ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു. ഫയര്‍ഫോഴ്സ് എത്തിയാണ് ഇവരെ കിണറ്റിൽ കയറ്റിയത്. ഉച്ചയ്ക്ക് രണ്ടുമണിയോടെ പോഞ്ഞാശ്ശേരി മിനിക്കവലയ്ക്ക് സമീപം ഇലഞ്ഞിക്കാട് അഹമ്മദിന്റെ വീട്ടിലായിരുന്നു സംഭവം.
കിണറ്റിൽ വീണ ആടിനെ രക്ഷിക്കാനാണ് അഹമ്മദ് ഇറങ്ങിയത്.എന്നാൽ ആടിനെ രക്ഷിച്ച് കരകയറാൻ ഇദ്ദേഹത്തിന് സാധിക്കാതെ വന്നതോടെ സഹായി അജിയും കിണറിൽ ഇറങ്ങി. എന്നാൽ അജിക്കും തിരികെ കയറാൻ പറ്റാതെ വന്നതോടെ കാര്യങ്ങൾ കുഴഞ്ഞു. തുടര്‍ന്നാണ് ഫയർഫോഴ്സിൽ വിവരമറിയിച്ചത്.
അധികം വൈകാതെ പട്ടിമറ്റം അഗ്നിരക്ഷാ നിലയത്തിലെ സ്റ്റേഷൻ ഓഫീസർ എൻഎച്ച് ഹസൈനാരുടെ നേതൃത്വത്തിലുള്ള സംഘം സംഭവ സ്ഥലത്തെത്തുകയായിരുന്നു. കുടുങ്ങിക്കിടന്ന അഹമ്മദിനെയും അജിയെയും കരകയറ്റിയ ഫയര്‍ഫോഴ്സ് കിണറ്റിൽ വീണ ആടിനെയും രക്ഷപ്പെടുത്തി.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam