ഭാഗ്യനമ്പറോ ഫാൻസി നമ്പറോ അല്ല, അബ്ദുൾ റസാഖിന്റെ കാർ യു ഡി എഫിനെ ഓർമ്മിപ്പിക്കുന്ന ചിലതുണ്ട്

Published : Sep 29, 2019, 03:52 PM ISTUpdated : Sep 29, 2019, 03:56 PM IST
ഭാഗ്യനമ്പറോ ഫാൻസി നമ്പറോ അല്ല, അബ്ദുൾ റസാഖിന്റെ കാർ യു ഡി എഫിനെ ഓർമ്മിപ്പിക്കുന്ന ചിലതുണ്ട്

Synopsis

മഞ്ചേശ്വരം മണ്ഡലത്തിൽ നിന്നുള്ള എം എൽ എ ആയിരിക്കെ പിബി അബ്ദുൽ റസാഖ് ഉപയോഗിച്ചിരുന്ന കാറാണിത്. 2016 ലെ നിയമസഭാ തെരെഞ്ഞെടുപ്പിൽ വീണ്ടും വിജയിച്ചതോടെ കാറിന്റെ രജിസ്ട്രേഷൻ നമ്പർ മാറ്റി KL/14 T89 എന്നാക്കി. 

മഞ്ചേശ്വരം: മഞ്ചേശ്വരം എംഎൽഎ ആയിരുന്ന പി ബി അബ്ദുൽ റസാഖിന്റെ കാർ രജിസ്ട്രേഷൻ നമ്പറിന് ഒരു പ്രത്യേകതയുണ്ട്. യുഡിഎഫ് പ്രവർത്തകരെ, കഴിഞ്ഞ തെരഞ്ഞെടുപ്പിന്റെയും ഈ തെരഞ്ഞെടുപ്പിന്റെയും പ്രാധാന്യം ഓർമിപ്പിച്ചിരുന്നത് ഈ കാർ നമ്പർ ആയിരുന്നു. ഒരു കാർ നമ്പറിന് ഇത്ര പ്രത്യേകത എന്താണെന്നല്ലേ? ഉണ്ട്, പറയാം.

മഞ്ചേശ്വരം മണ്ഡലത്തിൽ നിന്നുള്ള എം എൽ എ ആയിരിക്കെ പിബി അബ്ദുൽ റസാഖ് ഉപയോഗിച്ചിരുന്ന കാറാണിത്. 2016 ലെ നിയമസഭാ തെരെഞ്ഞെടുപ്പിൽ വീണ്ടും വിജയിച്ചതോടെ കാറിന്റെ രജിസ്ട്രേഷൻ നമ്പർ മാറ്റി KL/14 T89 എന്നാക്കി.  ഇതൊരു ഭാഗ്യനമ്പറോ ഇഷ്ട നമ്പറോ ഫാൻസി നമ്പറോ അല്ല. യുഡിഫ് പ്രവർത്തകർക്കുള്ള ഓർമപ്പെടുത്തലാണ്.

2011ലെ 5828 വോട്ടിന്റെ ഭൂരിപക്ഷമാണ് 2016 ൽ 89 ലേക്ക് ചുരുങ്ങിയത്. മണ്ഡലത്തിൽ ഏത് പരിപാടിക്കും എം എൽ എ എത്തിയിരുന്നത് ഈ കാറിലായിരുന്നു. പാർട്ടി പരിപാടികളിൽ ഓർമിപ്പിച്ചിരുന്നത് 89 എന്ന കുറഞ്ഞ ഭൂരിപക്ഷവും. പി ബി അബ്ദുൽ റസാഖ് മരിച്ചെങ്കിലും കാർ ഇപ്പോഴും വീട്ടുമുറ്റത്തുണ്ട്. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കോഴിക്കോട് പുതിയ മേയറാര്? സിപിഎമ്മിൽ തിരക്കിട്ട ചർച്ചകൾ, തിരിച്ചടിയിൽ മാധ്യമങ്ങൾക്ക് മുഖം തരാതെ നേതാക്കൾ
സിപിഎം അനുഭാവിക്ക് നടുറോഡിൽ മർദനം; ആക്രമണം എൽഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ പ്രവർത്തിച്ചു എന്നാരോപിച്ച്