'പി സി ജോര്‍ജ് ഒരു പ്രസക്തിയും ഇല്ലാത്ത നേതാവ്'; ബിജെപിക്ക് ഗുണമുണ്ടാകില്ലെന്ന് വെള്ളാപ്പള്ളി

Published : May 28, 2022, 05:34 PM ISTUpdated : May 28, 2022, 05:38 PM IST
'പി സി ജോര്‍ജ് ഒരു പ്രസക്തിയും ഇല്ലാത്ത നേതാവ്'; ബിജെപിക്ക് ഗുണമുണ്ടാകില്ലെന്ന് വെള്ളാപ്പള്ളി

Synopsis

അദ്ദേഹം ചെന്ന് കേറിയിരിക്കുന്നത് ബിജെപിയുടെ പാളത്തിലാണ്. ബിജെപിക്ക് ഒരു ലാഭവും അദ്ദേഹത്തെ കൊണ്ട് കിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ആലപ്പുഴ: കേരള രാഷ്ട്രീയത്തില്‍ ഒരു പ്രസക്തിയും ഇല്ലാത്ത നേതാവാണ് പി സി ജോര്‍ജെന്ന് (p c george) എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. 'ജോര്‍ജിനെക്കൊണ്ട് ഒരു ഗുണവും ബിജെപിക്ക് ഉണ്ടാകാന്‍ പോകുന്നില്ല. താക്കീത് കൊടുത്തല്ലേ പി സി ജോര്‍ജിനെ വിട്ടിരിക്കുന്നത്. ഞാനിനിയും പറയുമെന്ന അഹങ്കാരത്തിന്‍റെ ആള്‍രൂപമായിട്ട് അടുത്തദിവസം എറണാകുളത്തും പി സി ജോര്‍ജ് പ്രസംഗിക്കാന്‍ പോകുന്നുവെന്ന് കേള്‍ക്കുന്നു. അദ്ദേഹം ചെന്ന് കേറിയിരിക്കുന്നത് ബിജെപിയുടെ പാളത്തിലാണ്'. ബിജെപിക്ക് ഒരു ലാഭവും അദ്ദേഹത്തെ കൊണ്ട് കിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ഭരണഘടന കാലോചിതമായി പരിഷ്കരിക്കുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്ന് വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: എസ്എൻഡിപി യോഗം ബൈലോ പരിഷ്ക്കരണം  അനുവദിച്ച ഹൈക്കോടതി ഉത്തരവ് തിരിച്ചടി അല്ലെന്ന്എസ്എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി.എസ്എൻഡിപി യോഗത്തിന്‍റെ  ഭരണഘടന കാലോചിതമായി പരിഷ്കരിക്കുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. എസ്എൻഡിപി ജനറൽ സെക്രട്ടറിയിലേക്ക് അധികാരം കേന്ദ്രീകരിക്കുന്നതിനെതിരെയുള്ള എറണാകുളം ജില്ലാ കോടതി ഉത്തരവാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കഴിഞ്ഞ ദിവസം ശരിവെച്ചത്. നേരത്തെ ജില്ലാ കോടതിയുടെ ഉത്തരവ് ഹൈക്കോടതി സി൦ഗിൽ ബെഞ്ച് സ്റ്റേ ചെയ്തിരുന്നു. ഈ സ്റ്റേയാണ്  ഡിവിഷൻ ബെഞ്ച് നീക്കിയത്.

പ്രാതിനിധ്യ വോട്ടിംഗ് രീതി മാറ്റേണ്ടി വരും

തുടക്കകാലം മുതലെ ജനറൽ സെക്രട്ടറി പദവിയിലേക്ക് അധികാരം കേന്ദ്രീകരിച്ചുള്ള രീതിയാണ് എസ്എൻഡിപിക്കുള്ളത്. അതിൽ സമൂലമാറ്റത്തിന് വഴിയൊരുക്കുന്ന ഇടപെടലിനാണ് ഹൈക്കോടതി തുടക്കമിട്ടിരിക്കുന്നത്. പ്രതിനിധി വോട്ടിംഗ്, ജനറൽ സെക്രട്ടറി പദവിയുടെ അധികാരദുർവിനിയോഗം എന്നിങ്ങനെ നിലവിലെ ഭരണഘടനയെ ചോദ്യം ചെയ്താണ് 23 വർഷങ്ങൾക്ക് മുൻപ് 5 പേർ എറണാകുളം ജില്ല കോടതിയെ സമീപിച്ചത്. വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥനായ ജി കൃഷ്ണമൂർത്തിയുടെ നേതൃത്വത്തിലാണ് ഹർജി നൽകിയത്.

പത്ത് വർഷം ഇതിൽ വാദം കേട്ട കോടതി ഭരണഘടനമാറ്റത്തിന് പ്രാഥമികമായി അനുകൂല ഉത്തരവ് നൽകി. ഇരുകക്ഷികളോടും ഭരണഘടന ഭേദഗതി നിർദ്ദേശിക്കാനും അത് പ്രകാരം അന്തിമ വാദം കേൾക്കാമെന്നും ഉത്തരവിട്ടു. എന്നാൽ ഇതിനെതിരെ വെള്ളാപ്പള്ളി നടേശൻ ഹൈക്കോടതിയെ സമീപിച്ചു. 2009 ൽ സിംഗിൽ ബെഞ്ചിൽ നിന്ന് സ്റ്റേ നേടി. ഇതിനെതിരെയാണ് എതിർകക്ഷികൾ ഹൈക്കോടതി സിംഗിൽ ബെഞ്ചിനെ സമീപിച്ച് സ്റ്റേ നീക്കിയത്. ഇതോടെ ജില്ലാ കോടതി നിർദ്ദേശപ്രകാരമുള്ള ഭരണഘടന ഭേഗതിയിലേക്ക് നിലവിൽ സംഘടന നിയന്ത്രിക്കുന്ന വെള്ളാപ്പള്ളി നടേശനും സഹകരിക്കേണ്ടി വരും. 

200 പേർക്ക് ഒറ്റ വോട്ടെന്ന പ്രാതിനിത്യ വോട്ടിംഗ് രീതി മാറ്റി എല്ലാ അംഗങ്ങൾക്കും വോട്ട് എന്നീ കാര്യങ്ങളടക്കം ഇനി പരിഗണിക്കേണ്ടതായി വരും. ജില്ലാ കോടതിയിൽ ഇരുകക്ഷികളും നൽകുന്ന നിയമഭേഗതി നിർദ്ദേശങ്ങളിലെ വാദങ്ങൾ കേട്ട ശേഷമാകും ഇക്കാര്യത്തിൽ അന്തിമവിധി. നിലവിലെ ഭരണസമിതിയുടെ കാലാവധി 2020 ൽ പൂർത്തിയായെന്നും തെരഞ്ഞെടുപ്പ് കഴിയും വരെ റിസീവർ ഭരണം ഏർപ്പെടുത്തണം എന്നുമാണ് എതിർകക്ഷികളുടെ ആവശ്യം. 

PREV
Read more Articles on
click me!

Recommended Stories

കേരളത്തിനും സന്തോഷ വാർത്ത, സംസ്ഥാനത്തേക്ക് സർവീസ് നടത്തുന്ന വിവിധ ട്രെയിനുകളിൽ കോച്ചുകൾ താൽക്കാലികമായി വർധിപ്പിച്ചു, ജനശതാബ്ദിക്കും നേട്ടം
ഐടി വ്യവസായിക്കെതിരായ ലൈംഗിക പീഡന പരാതി മധ്യസ്ഥതയിലൂടെ തീർക്കാനില്ല,സുപ്രീം കോടതിയുടെ ചോദ്യം ഞെട്ടിക്കുന്നതെന്ന് അതിജീവിത,നിയമപോരാട്ടം തുടരും