കൈക്കൂലിക്കേസിൽ കോടതി ശിക്ഷിച്ച പികെ ബീനയെ സസ്പെൻഡ് ചെയ്തു

By Web TeamFirst Published Jul 2, 2020, 2:23 PM IST
Highlights

2014 ൽ ചേവായൂർ  ഓഫീസിൽ സബ് രജിസ്ട്രാർ ആയി ജോലി ചെയ്യവേ കെ എ ബീന ആധാരം രജിസ്റ്റർ ചെയ്യുന്നതിനായി 5000 രൂപ കൈക്കൂലി വാങ്ങിയെന്ന കേസിലാണ് ശിക്ഷ വിധിച്ചത്

കോഴിക്കോട്:  കൈക്കൂലി കേസിൽ കോഴിക്കോട് വിജിലന്‍സ് കോടതി കഠിന തടവിന് ശിക്ഷിച്ച ജില്ലാ രജിസ്ട്രാര്‍ ഓഫീസിലെ ചിട്ടി ഇന്‍സ്പക്ടര്‍ പി കെ ബീനയെ സര്‍വീസില്‍ നിന്നും സസ്പെന്‍റ് ചെയ്തു. മന്ത്രി ജി സുധാകരന്‍റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് രജിസ്ട്രേഷന്‍ ഐജിയാണ് സസ്പെന്‍റ് ചെയ്തത്. അതേസമയം ബീനയുടെ ജാമ്യാപേക്ഷയില്‍ കക്ഷി ചേരണമെന്നാവശ്യപ്പെട്ട് പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിക്കും

2014 ൽ ചേവായൂർ  ഓഫീസിൽ സബ് രജിസ്ട്രാർ ആയി ജോലി ചെയ്യവേ കെ എ ബീന ആധാരം രജിസ്റ്റർ ചെയ്യുന്നതിനായി 5000 രൂപ കൈക്കൂലി വാങ്ങിയെന്ന കേസിലാണ് ശിക്ഷ വിധിച്ചത്. ആധാരം രജിസ്റ്റർ ചെയ്യണമെങ്കിൽ 5000 രൂപ മുൻകൂട്ടി നൽകണമെന്ന് പ്രതി പരാതിക്കാരനെ ഭീക്ഷണിപെടുത്തിയത് ഏറെ ഗൗരവമുള്ളതെന്നും കോടതി കണ്ടെത്തിയിരുന്നു. അഴിമതി നിരോധന നിയമം 111,155 പ്രകാരം 7 വര്‍ഷം തടവും അഞ്ച് ലക്ഷത്തി അയ്യായിരം രൂപയുമായിരുന്നു ശിക്ഷ. വിധി പ്രസ്താവിച്ച ഉടന്‍തന്നെ ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടുവെങ്കിലും രജിട്രേഷന്‍ വകുപ്പ് ഇവര്‍ക്കെതിരെ നടപടിയെടുത്തിരുന്നില്ല. 

click me!