'പാണക്കാട് തങ്ങൾ പറഞ്ഞാൽ രാജിയെന്ന പ്രസ്താവന ജലീലിന്‍റെ തന്ത്രം', രാജി അനിവാര്യമെന്ന് കുഞ്ഞാലിക്കുട്ടി

Published : Sep 15, 2020, 11:55 AM ISTUpdated : Sep 15, 2020, 12:04 PM IST
'പാണക്കാട് തങ്ങൾ പറഞ്ഞാൽ രാജിയെന്ന പ്രസ്താവന ജലീലിന്‍റെ തന്ത്രം', രാജി അനിവാര്യമെന്ന് കുഞ്ഞാലിക്കുട്ടി

Synopsis

വിശുദ്ധ ഗ്രന്ഥത്തിനൊപ്പം സ്വർണം കൊണ്ട് വന്നോ എന്നതാണ് പ്രശ്നം. ജലീൽ രാജിവെക്കണമെന്ന നിലപാടിൽ  ഉറച്ചുനിൽക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു. 

ദില്ലി: നയതന്ത്രബാഗേജുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്‍റ് ചോദ്യംചെയ്യലിന് വിധേയനായ മന്ത്രി കെ ടി ജലീൽ രാജിവെച്ചൊഴിയണമെന്ന നിലപാടിൽ ഉറച്ച് തന്നെയെന്ന് മുംസ്ലിം ലീഗ് എംപി പി കെ കുഞ്ഞാലിക്കുട്ടി. പാണക്കാട് തങ്ങൾ പറഞ്ഞാൽ രാജി വെക്കാമെന്ന കെടി ജലീലിന്റെ പ്രസ്താവന സ്വർണ്ണക്കടത്ത് കേസിലെ ചർച്ചകൾ  വഴി തിരിച്ചു വിടാനുള്ള തന്ത്രമാണെന്ന് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. വിശുദ്ധ ഗ്രന്ഥത്തിനൊപ്പം സ്വർണം കൊണ്ട് വന്നോ എന്നതാണ് പ്രശ്നം. ജലീൽ രാജിവെക്കണമെന്ന നിലപാടിൽ  ഉറച്ചുനിൽക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു. 

മാല തുക്കിനോക്കിയ ബുദ്ധി ആരുടേത്? ജലീലിനെ സംരക്ഷിക്കാൻ മുഖ്യമന്ത്രിയുടെ ഇമോഷണൽ ബ്ലാക്ക്മെയിലിംഗ്: ചെന്നിത്തല

സംസ്ഥാനത്തെ മന്ത്രി മാത്രമല്ല മന്ത്രിസഭ തന്നെ പ്രശ്നത്തിലാകുന്ന രീതിയിലാണ് കാര്യങ്ങൾ പോകുന്നത്. ഒരോ ദിവസം പുതിയ മന്ത്രിമാരുടെ പേരുകൾ പുറത്തു വരുന്നു. എന്താണ് ഇവർ നടത്തിയതെന്ന് കേരളത്തിലെ ജനങ്ങളോട് വിശദീകരിക്കണമെന്നുംകുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. മന്ത്രി കെ.ടി.ജലീലിനെതിരെ ഇന്നും പ്രതിപക്ഷ പ്രതിഷേധം ശക്തമായി തുടരുകയാണ്. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിലേക്കും ജില്ലാ കേന്ദ്രങ്ങളിലേക്കും വിവിധ സംഘടനകൾ ഇന്ന് മാർച്ച് നടത്തി. പലയിടത്തും മാര്‍ച്ച് അക്രമാസക്തമായി. 
 

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'കേന്ദ്രസ‍ർക്കാർ തീരുമാനത്തെ  എതിർക്കുന്നവർ ഇന്ത്യക്കാരാണോ',IFFK യിലെ സിനിമവിലക്കിനെ ന്യായീകരിച്ച റസൂല്‍ പൂക്കുട്ടിക്കെതിരെ ഇടത് സാംസ്കാരിക പ്രവർത്തകർ
കണ്ണൂരിൽ ജയിലിൽ കഴിയുന്ന കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്തില്ല; കൂത്താട്ടുകുളത്ത് സത്യപ്രതിജ്ഞയ്ക്കിടെ കൗണ്‍സിലറെ കയ്യേറ്റം ചെയ്തു