
തിരുവനന്തപുരം : സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പികെ ശ്രീമതി ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ പ്രസിഡന്റ്. തിരുവനന്തപുരത്ത് നടക്കുന്ന അഖിലേന്ത്യാ സമ്മേളനമാണ് പികെ ശ്രീമതിയെ തെരഞ്ഞെടുത്തത്. മറിയം ധാവ്ളെ ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടരും. ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രസിഡന്റ് മാലിനി ഭട്ടാചാര്യ മൂന്ന് ടേം പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്നാണ് നിലവിൽ ദേശീയ വൈസ് പ്രസിഡന്റായ പികെ ശ്രീമതി പ്രസിഡന്‍റ് സ്ഥാനത്തേക്ക് എത്തുന്നത്. സുശീല ഗോപാലന് ശേഷം ആദ്യമായിട്ടാണ് ഒരു മലയാളി ദേശീയ പ്രസിഡന്‍റ് സ്ഥാനത്ത് വരുന്നത്. കെ കെ ശൈലജയെ ദേശീയ വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുത്തു.
പി സതീദേവി, സൂസണൻ കോടി, പികെ സൈനബ എന്നിവരും വൈസ് പ്രസിഡന്‍റുമാരാണ്. എൻ സുകന്യയും സിഎസ് സുജാതയുമാണ് ജോയിന്റ് സെക്രട്ടറിമാര്‍. ട്രാൻസ് വനിതകൾക്ക് അംഗത്വം നൽകുന്നതിന് അസോസിയേഷൻ ഭരണഘടന ഭേദഗതി ചെയ്തു. അംഗത്വത്തിലേക്ക് 15 വയസ്സിന് മുകളിലുള്ള ഏത് സ്ത്രിക്കും അംഗത്വം എടുക്കാം. നാല് ദിവസങ്ങളിലായി നടന്ന സമ്മേളനം ഇന്ന് സമാപിക്കും, വൈകീട്ട് മുഖ്യമന്ത്രി പിണറായി വിജയനാണ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്.
'ലഹരിയെന്ന ഭീഷണിക്ക് പോംവഴി വായന', നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam