Asianet News MalayalamAsianet News Malayalam

'ലഹരിയെന്ന ഭീഷണിക്ക് പോംവഴി വായന', നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

''ദൃശ്യങ്ങളിലാണ് പുതിയ തലമുറ കൂടുതൽ മുഴുകുന്നത്. ദൃശ്യങ്ങൾ വേണ്ടെന്നല്ല, വായനയും വേണം...''

CM Pinarayi Viajayan inaugurates Kerala Legislative International Book Fest - KLIBF 2023
Author
First Published Jan 9, 2023, 1:04 PM IST

തിരുവനന്തപുരം : ഇന്ന് നേരിടുന്ന ലഹരിയെന്ന ഭീഷണിക്കെതിരായ വലിയ പോംവഴി വായനയെന്ന ലഹരിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൃശ്യങ്ങളിലാണ് പുതിയ തലമുറ കൂടുതൽ മുഴുകുന്നത്. ദൃശ്യങ്ങൾ വേണ്ടെന്നല്ല, വായനയും വേണം.

ഇ-വായന വേണം, അതേ സമയം അച്ചടിച്ച പുസ്തകങ്ങളും പ്രോത്സാഹിപിക്കും. വായന സംഘങ്ങൾ നശിക്കുന്നത് അപകടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സാഹിത്യം വെള്ളം കടക്കാത്ത അറയൊന്നുമല്ല, അതുകൊണ്ടാണ് സാഹിത്യക്കാരൻമാർ സഭയിൽ എത്തിയത്. സാഹിത്യവും രാഷ്ട്രീയവും തമ്മിൽ ദൃഢബന്ധമാള്ളുതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ചടങ്ങിൽ ടി പത്മനാഭന് സമഗ്ര സംഭാവനയ്ക്കുള്ള അവാർഡ് നൽകി. ഒരു ലക്ഷം രൂപയും ഫലകവുമാണ് അവാർഡ്. തന്റെ കാലഘട്ടത്തിൽ സാഹിത്യം എഴുതിയ പലരും ലഹരിയെ പ്രോത്സാഹിപ്പിച്ചവരാണ്. താൻ അവരെ വിമർശിച്ചിട്ടുള്ളവനാണ്. ഖദറിട്ട തന്നെ പഴഞ്ചനെന്ന് പറഞ്ഞു.
അതുകൊണ്ട് തനിക്ക് എന്നും വിമർശിക്കാൻ കഴിയുമെന്നും പുരസ്കാരം സ്വീകരിച്ചുകൊണ്ട് ടി പത്മനാഭൻ പറഞ്ഞു. ചടങ്ങിൽ മുഖ്യമന്ത്രിക്ക് പുറമെ സ്പീക്കർ എ എൻ ഷംസീർ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങി നിരവധി പേർ പങ്കെടുത്തു. 

Follow Us:
Download App:
  • android
  • ios