മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യാത്രാ വിവാദത്തിൽ കടുപ്പിച്ച് പ്രതിപക്ഷം; ഇത് മുതലാളിമാരുടെ സർക്കാരെന്ന് പി രാജീവ്

Published : Sep 22, 2026, 07:34 AM IST
CM VD Satheesan Chartered Flight trip

Synopsis

മന്ത്രിമാരുടെ ചാർട്ടേഡ് വിമാനയാത്രയുടെ സ്പോൺസർ ആരെന്ന് മുഖ്യമന്ത്രി മറച്ചുവയ്ക്കുന്നുവെന്ന് പി രാജീവ് ആരോപിച്ചു. ഇത് ജനങ്ങളുടെ സർക്കാരല്ലെന്നും മുതലാളിമാരുടെ സർക്കാരാണെന്നും അദ്ദേഹം വിമർശിച്ചു. സ്പോൺസർമാരുടെ ചിലവിലാകുമ്പോൾ സർക്കാരിന് നഷ്ടമില്ലെന്ന വാദം തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി.

കൊച്ചി: മന്ത്രിമാരുടെ യാത്രാ വിവാദത്തിൽ ആരോപണം കടുപ്പിച്ച് പ്രതിപക്ഷം. ചാർട്ടേഡ് വിമാനയാത്രയുടെ സ്പോൺസർ ആരെന്ന് മുഖ്യമന്ത്രി മറച്ചുവയ്ക്കുന്നുവെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗം പി രാജീവ് കുറ്റപ്പെടുത്തി. മന്ത്രിമാരുടേത് ഇരിക്കുന്ന സ്ഥാനം മറന്നുള്ള പ്രസ്താവനകളെന്ന് പറഞ്ഞ അദ്ദേഹം സർക്കാരിന് നഷ്ടം ഇല്ലെന്ന വാദം തെറ്റെന്നും ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

മുഖ്യമന്ത്രിയുടെ യാത്രകൾ അങ്ങേയറ്റം ദുരൂഹമാണെന്നും അദ്ദേഹം ആരോപിച്ചു. ചാർട്ടേർഡ് വിമാനയാത്രയുടെ സ്പോൺസർ ആരെന്ന് മുഖ്യമന്ത്രി മറച്ചു വയ്ക്കുന്നു. നേരത്തെ മംഗലപുരം യാത്രയും ആര് സ്പോൺസർ ചെയ്തെന്നത് മറച്ചു വച്ചു. ഇത് ജനങ്ങളുടെ സർക്കാർ അല്ല, മുതലാളിമാരുടെ സർക്കാരാണ്. വൈദ്യുതി ഇല്ലാതെ നാട്ടുകാർ ബുദ്ധിമുട്ടുമ്പോൾ സ്വകാര്യ നിമിഷങ്ങൾ ആസ്വദിക്കേണ്ടതില്ലേ എന്ന് പറയുന്ന നീറോ ചക്രവർത്തിമാരാണ് കേരളം ഭരിക്കുന്നത്. സണ്ണി ജോസഫ് ഇതുവരെ മന്ത്രിയുടെ പക്വതയിലേക്ക് എത്തിയിട്ടില്ല. ഇരിക്കുന്ന സ്ഥാനം മറന്നുള്ള പ്രസ്താവനകൾ തുടരുകയാണ് മന്ത്രിമാർ. സ്പോൺസർമാരുടെ ചിലവിലാകുമ്പോൾ സർക്കാരിന് നഷ്ടം ഇല്ലെന്ന വാദം തെറ്റാണ്. മന്ത്രിമാർക്ക് സൗജന്യം നൽകാൻ നിരവധി പേരുണ്ടാകും. സമ്മർദ്ദങ്ങൾക്കും താത്പര്യങ്ങൾക്കും വിധേയരാവാതിരിക്കാനാണ് സർക്കാർ തന്നെ ചെലവുകൾ വഹിക്കുന്നതെന്നും മുൻ വ്യവസായ വകുപ്പ് മന്ത്രി കൂടിയായ അദ്ദേഹം പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മെസിയുടെ പേരിലെ തട്ടിപ്പ്; മുൻ മന്ത്രി അബ്ദുറഹ്മാനെ തള്ളി പറഞ്ഞ് കൂടുതൽ സ്റ്റാഫ് അംഗങ്ങൾ, 'മുന്നറിയിപ്പ് മന്ത്രി അവ​ഗണിച്ചു'
മാസപ്പടി കേസ്: ഇഡി കത്തിന്മേൽ സർക്കാ‍ർ തീരുമാനം ഇന്ന്; പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കും