'പാലാരിവട്ടം പാലത്തില്‍ കമ്പിയില്ലാതായത് ഞങ്ങള്‍ ആലോചിച്ചിട്ടല്ല'; ഇബ്രാഹിംകുഞ്ഞിന് മറുപടിയുമായി പി രാജീവ്

Published : Mar 21, 2021, 06:26 PM IST
'പാലാരിവട്ടം പാലത്തില്‍ കമ്പിയില്ലാതായത് ഞങ്ങള്‍ ആലോചിച്ചിട്ടല്ല'; ഇബ്രാഹിംകുഞ്ഞിന് മറുപടിയുമായി പി രാജീവ്

Synopsis

പരാജയഭീതി മൂലം ഇബ്രാഹിംകുഞ്ഞിന്‍റെ നില തെറ്റിയിരിക്കുകയാണ്. ജാമ്യത്തിന് വേണ്ടി പറയാത്ത കാര്യങ്ങളാണ് അദ്ദേഹം ഇപ്പോള്‍ പറയുന്നതെന്നും പി രാജീവ്

കൊച്ചി: പാലാരിവട്ടം കേസിൽ തന്നെ കുടുക്കിയത് പി രാജീവെന്ന വി കെ ഇബ്രാഹിംകുഞ്ഞിന്‍റെ ആരോപണം നിഷേധിച്ച് പി രാജീവ്. ഇബ്രാഹിംകുഞ്ഞിനെ പ്രതിയാക്കിയത് അന്വേഷണ സംവിധാനവും ജനവുമാണെന്നായിരുന്നു രാജീവിന്‍റെ മറുപടി. 
പരാജയഭീതി മൂലം ഇബ്രാഹിംകുഞ്ഞിന്‍റെ നില തെറ്റിയിരിക്കുകയാണ്. ജാമ്യത്തിന് വേണ്ടി പറയാത്ത കാര്യങ്ങളാണ് അദ്ദേഹം ഇപ്പോള്‍ പറയുന്നത്. പാലാരിവട്ടം പാലത്തില്‍ കമ്പിയില്ലാതായത് ഞങ്ങള്‍ ആലോചിച്ചിട്ടല്ല. 2019 ലെ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ വലിയ വ്യത്യാസത്തിനാണ് തോറ്റത്. അതിനെക്കുറിച്ച് ചര്‍ച്ച നടത്തേണ്ട കാര്യം സിപിഎമ്മിനില്ലെന്നും പി രാജീവ് പറഞ്ഞു. 

2019 ൽ രാജീവിനായി വോട്ട് മറിച്ചുനൽകാൻ ആവശ്യപ്പെട്ടപ്പോള്‍ വഴങ്ങാതിരുന്നതിനാണ് തന്നെ കേസില്‍ കുടുക്കിയതെന്നായിരുന്നു ഇബ്രാഹിംകുഞ്ഞിന്‍റെ ആരോപണം. ഇതിൽ രാജീവിനെ ചില സിപിഎം നേതാക്കൾ സഹായിച്ചുവെന്നും ഇബ്രാഹിം കുഞ്ഞ് കൊച്ചിയിൽ ഏഷ്യാനെറ് ന്യൂസിനോട് പറഞ്ഞിരുന്നു. 

PREV
click me!

Recommended Stories

കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം
റോഡ് മുറിച്ച് കടക്കുന്നതിനിടെ നിയന്ത്രണംവിട്ട കാർ ലോട്ടറി വിൽപ്പനക്കാരനെ ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം