'വിമര്‍ശനം നടത്താനുള്ള അധികാരം ഗവർണർക്കുമുണ്ട്', ചർച്ചയുടെ ഉള്ളടക്കം മാധ്യമങ്ങളോട് പറയേണ്ടതില്ലെന്ന് പി രാജീവ്

Published : Feb 24, 2023, 06:11 PM ISTUpdated : Feb 24, 2023, 08:39 PM IST
'വിമര്‍ശനം നടത്താനുള്ള അധികാരം ഗവർണർക്കുമുണ്ട്', ചർച്ചയുടെ ഉള്ളടക്കം മാധ്യമങ്ങളോട് പറയേണ്ടതില്ലെന്ന് പി രാജീവ്

Synopsis

കൂടിക്കാഴ്ച്ച സാധാരണ നടപടിക്രമങ്ങളുടെ ഭാഗമാണ്. ഭരണഘടനാപരമായ ആശയവിനിമയങ്ങൾ ആ രീതിയിൽ തന്നെ നടക്കും.

തിരുവനന്തപുരം: ഗവർണറുമായി നടന്ന ചർച്ചയുടെ ഉള്ളടക്കം മാധ്യമങ്ങളോട് പറയേണ്ടതില്ലെന്ന് മന്ത്രി പി രാജീവ്. കൂടിക്കാഴ്ച്ച സാധാരണ നടപടിക്രമങ്ങളുടെ ഭാഗമാണ്. ഭരണഘടനാപരമായ ആശയവിനിമയങ്ങൾ ആ രീതിയിൽ തന്നെ നടക്കും. വിമർശനങ്ങൾ നടത്താനുള്ള അധികാരം ഗവർണർക്കുണ്ട്. ഗവർണർ സർക്കാരിന്റെ ഭാഗമാണല്ലോയെന്നും മന്ത്രി പറഞ്ഞു.

മന്ത്രിമാർ നേരിട്ടെത്തി വിശദീകരിച്ചിട്ടും എട്ട് ബില്ലുകളിൽ തീരുമാനം എടുക്കാതെ ഗവർണര്‍ ഹൈദരാബാദിലേക്ക് പോയി. രാജ്ഭവനിലെത്തി നേരിട്ട് മന്ത്രിമാർ വിശദീകരിച്ചതോടെ വിവാദ ബില്ലുകൾ ഒഴികെയുള്ളവയിലെങ്കിലും ഗവർണറുടെ അനുമതി കിട്ടുമെന്നായിരുന്നു സർക്കാർ പ്രതീക്ഷ. എന്നാൽ അനുമതി കാത്ത് കിടക്കുന്ന എട്ട് ബില്ലിലും ഒപ്പിടാതെ ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാൻ ഹൈദരാബാദിലേക്ക് പോയി.

PREV
Read more Articles on
click me!

Recommended Stories

`സിനിമാക്കാര്‍ക്കിടയിലെ സുനിക്കുട്ടൻ', ആരാണ് പൾസർ സുനി? ആക്രമിക്കപ്പെട്ട നടി ഇയാളെ തിരിച്ചറിഞ്ഞത് എളുപ്പത്തിൽ
അക്കൗണ്ട് മരവിപ്പിച്ചത് പുന:പരിശോധിക്കണം; വിധിക്കുമുമ്പ് ഹർജിയുമായി പൾസർ സുനിയുടെ അമ്മ ശോഭന