'പ്രതിപക്ഷ സർക്കാരുകളെ അട്ടിമറിക്കാൻ ശ്രമം, അപ്രഖ്യാപിത സാമ്പത്തിക ഉപരോധവും'; കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി

Published : Feb 24, 2023, 06:09 PM IST
'പ്രതിപക്ഷ സർക്കാരുകളെ അട്ടിമറിക്കാൻ ശ്രമം, അപ്രഖ്യാപിത സാമ്പത്തിക ഉപരോധവും'; കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി

Synopsis

മതേതര രാഷ്ട്രമായ ഇന്ത്യയെ മതാധിഷ്ഠത രാഷ്ട്രമാക്കാൻ സാധിക്കുമോ എന്നാണ് ബിജെപി ചിന്തിക്കുന്നത്. സംഘപരിവാർ സംവാദങ്ങളെ ഭയക്കുന്നു    

കൊല്ലം : പരമോന്നത കോടതികളെ പോലും കേന്ദ്രസർക്കാർ വിലയ്ക്കെടുക്കാൻ ഉള്ള ശ്രമം നടത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമങ്ങൾ കടുത്ത നിയന്ത്രണത്തിനും സെൻസർഷിപ്പിനും വിധേയമാകുന്നു. മതപനിരപേക്ഷത അടക്കമുള്ളവ അംഗീകരിക്കാത്ത സംഘപരിവാർ സർക്കാരാണ് ഇപ്പോൾ ഭരിക്കുന്നതെന്നും ആൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു. 

കൊളീജിയം സംവിധാനത്തിൽ പോലും കേന്ദ്രസർക്കാർ ഇടപെടുന്നു. ജഡ്ജി നിയമന അധികാരം ജുഡീഷ്യറിയിൽ നിന്ന് കവർന്നെടുക്കാനാണ് ബിജെപി സർക്കാർ ശ്രമിക്കുന്നത്. മതേതര രാഷ്ട്രമായ ഇന്ത്യയെ മതാധിഷ്ഠത രാഷ്ട്രമാക്കാൻ സാധിക്കുമോ എന്നാണ് ബിജെപി ചിന്തിക്കുന്നത്. സംഘപരിവാർ സംവാദങ്ങളെ ഭയക്കുന്നു. ഗവർണർ സ്ഥാനം, കേന്ദ്ര അന്വേഷണ ഏജൻസികൾ എന്നിവ ഉപയോഗിച്ച് പ്രതിപക്ഷ സർക്കാരുകളെ അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. സംസ്ഥാനങ്ങൾക്ക് മേൽ അപ്രഖ്യാപിത സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുന്നു.

ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലനിൽപ്പ് പോലും ഭീഷണിയിലാണ്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ സംഘപരിവാറിന്റെ ഇടപെടലാണ് കേരളത്തിലെ സർവകലാശാലയിൽ കാണുന്നത്. കോടതി വിധിയുടെ മറവിൽ യൂണിവേഴ്സിറ്റികളിൽ ഭരണ പ്രതിസന്ധി സൃഷ്ടിക്കാനാണ് ശ്രമം ഉണ്ടായത്. ബിജെപിക്കെതിരെ പോരാടുന്ന സംസ്ഥാനങ്ങളെ അസ്ഥിരപ്പെടുത്താൻ ഉള്ള ശ്രമം നടക്കുന്നു. കേരള വികസനത്തിന്റെ ചുക്കാൻ പിടിക്കുന്ന കിഫ്ബി പോലെയുള്ള സ്ഥാപനങ്ങളെ ഇല്ലാതാക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുകയാണ്. സംസ്ഥാനങ്ങൾ മൊത്തം ഉല്പാദനത്തിന്റെ 3% കടമെടുക്കാവൂ എന്നാണ് കേന്ദ്രസർക്കാർ പറയുന്നത്. എന്നാൽ കടമെടുപ്പിൽ കേന്ദ്രസർക്കാരിന് യാതൊരു നിയന്ത്രണവുമില്ലെന്നും പിണറായി ആഞ്ഞടിച്ചു. 

Read More : മോദിക്ക് കുഴിമാടം ഒരുങ്ങിയെന്ന മുദ്രാവാക്യം വിളിക്കുന്നവർ നിരാശയുടെ പടുകുഴിയില്‍ വീണവരെന്ന് പ്രധാനമന്ത്രി

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

Malayalam News Live: ശബരിമല സ്വര്‍ണക്കൊള്ള; പങ്കജ് ഭണ്ഡാരിയെയും ഗോവര്‍ധനെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും
സ്വര്‍ണം വിറ്റത് ആര്‍ക്ക്? പങ്കജ് ഭണ്ഡാരിയെയും ഗോവര്‍ധനെയും കസ്റ്റഡിയിൽ വാങ്ങാൻ എസ്ഐടി, ഇന്ന് അപേക്ഷ നൽകും