'താൻ കേരളത്തിലേക്ക് എപ്പോ വരണമെന്ന് ചെന്നിത്തല തീരുമാനിക്കണ്ട'; പി എസ് ശ്രീധരൻപിള്ള

Published : Feb 01, 2021, 02:26 PM ISTUpdated : Feb 01, 2021, 02:51 PM IST
'താൻ കേരളത്തിലേക്ക് എപ്പോ വരണമെന്ന് ചെന്നിത്തല തീരുമാനിക്കണ്ട'; പി എസ് ശ്രീധരൻപിള്ള

Synopsis

ഓർത്തഡോക്സ്- യാക്കോബായ സഭാ തർക്കത്തിൽ ശ്രീധരൻപിള്ള ഇടപെടുന്നത് ബിജെപിക്കാരനെ പോലെയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിമര്‍ശിച്ചിരുന്നു. സാധാരണ

തിരുവനന്തപുരം: താൻ കേരളത്തിലേക്ക് എപ്പോ വരണമെന്ന് രമേശ് ചെന്നിത്തല തീരുമാനിക്കണ്ടെന്ന് മിസോറാം ഗവർണർ പി എസ് ശ്രീധരൻപിള്ള. രമേശ് ചെന്നിത്തലയ്ക്ക് ഗവർണർ പദവിയെക്കുറിച്ച് അജ്ഞതയാണ്. ഗവർണർ എന്ത് ചെയ്യണമെന്ന് ചെന്നിത്തലയെക്കാളും നന്നായി തനിക്കറിയാം. സഭാ വിഷയങ്ങളിൽ ഇടപെടുന്നതിൽ തെറ്റില്ലെന്നും ശ്രീധരൻ പിള്ള പറഞ്ഞു.

ഓർത്തഡോക്സ്- യാക്കോബായ സഭാ തർക്കത്തിൽ ശ്രീധരൻപിള്ള ഇടപെടുന്നത് ബിജെപിക്കാരനെ പോലെയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിമര്‍ശിച്ചിരുന്നു. സാധാരണ നിലയിൽ ഗവർണർമാർ ഇത്തരം കാര്യങ്ങളിൽ ഇടപെടാറില്ല. ഗവർണർ ആണെന്നത് മറന്നുകൊണ്ട് ബിജെപി സംസ്ഥാന അധ്യക്ഷനെ പോലെയാണ് ശ്രീധരൻപിള്ള പ്രവർത്തിക്കുന്നത്. എന്നാൽ പ്രധാനമന്ത്രി ഇടപെട്ട് പ്രശ്നപരിഹാരത്തിന് ശ്രമിക്കുന്നതിൽ തെറ്റില്ലെന്നും പ്രശ്നം പരിഹരിച്ചാൽ മതിയെന്നും ചെന്നിത്തല പറഞ്ഞിരുന്നു.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാളയാർ ആൾക്കൂട്ട കൊലപാതകം: ഒത്തുതീർപ്പ് ചർച്ചകളിൽ ധാരണ; ഇന്ന് മന്ത്രിയുമായി ചർച്ച; കുടുംബം പ്രതിഷേധം അവസാനിപ്പിച്ചു
പെരിന്തൽമണ്ണയിൽ മുസ്ലീം ലീഗ് ഓഫീസിന് നേരെ കല്ലേറ്; അക്രമത്തിന് പിന്നിൽ സിപിഎം എന്ന് ലീഗ് പ്രവർത്തകർ, ആദ്യം കല്ലെറിഞ്ഞത് തങ്ങളല്ലെന്ന് സിപിഎം