'നിയമസഭയിൽ വാചകമടിക്കുന്നത് പോലെയല്ല ഭരണചക്രം തിരിക്കുന്നത്'; മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ മുഹമ്മദ് റിയാസ് രം​ഗത്ത്

Published : Jul 08, 2026, 04:23 PM IST
VD Satheesan

Synopsis

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാക്കളായ മുഹമ്മദ് റിയാസും കെ.കെ. രാഗേഷും. നിയമസഭയിൽ വാചകമടിക്കുന്നത് പോലെയല്ല ഭരണം തിരിക്കുന്നതെന്നും ദുരന്തസമയത്ത് ഭിന്നിപ്പുണ്ടാക്കുന്നുവെന്നും റിയാസ് ആരോപിച്ചു. 

കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ സിപിഎം നേതാവും ബേപ്പൂർ എംഎൽഎയുമായ മുഹമ്മദ് റിയാസ് രം​ഗത്ത്. ദുരന്ത സമയത്തുണ്ടാകേണ്ട പ്രതികരണമല്ല മുഖ്യമന്ത്രിയുടേതെന്നും എല്ലാവരെയും യോജിപ്പിച്ച് ഒന്നിച്ച് പോകേണ്ടതിന് പകരം ഭിന്നിപ്പുണ്ടാക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. നിയമസഭയിൽ വാചകമടിക്കുന്നത് പോലെയല്ല ഭരണചക്രം തിരിക്കുന്നത്. കള്ളാടി ദുരന്തത്തിൽ ചില കാര്യങ്ങൾ പറയാനുണ്ട്. അത് പിന്നീട് പറയാം. വിഷയത്തിൽ മന്ത്രിമാർക്ക് ഭിന്ന സ്വരമാണുള്ളത്. ഓരോ മന്ത്രിമാരും തോന്നിയത് പോലെ പറയുന്നു. കലക്ടീവ് ലീഡർഷിപ്പില്ലെന്നും റിയാസ് ആരോപിച്ചു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിക്ക്‌ മറുപടിയുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷും രം​ഗത്തെത്തിയിരുന്നു. വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ ജില്ലാ സെക്രട്ടറിക്ക്‌ മാത്രമല്ല ഓരോ മലയാളിക്കും താൽപര്യമുണ്ടെന്നും കേരളത്തിന്റെ പൊതുമുതൽ കൈമോശം വരാതിരിക്കാനുള്ള ജാഗ്രതയാണതെന്നും അദ്ദേഹം പറഞ്ഞു. അസഹിഷ്ണുത കാണിച്ചാൽ മുഖ്യമന്ത്രിയോട് തിരിച്ചും ചോദ്യങ്ങളുണ്ടാകും. ചോദ്യം ചോദിക്കുമ്പോൾ പൊതുപ്രവർത്തകരെ വിരട്ടി നിർത്താൻ നോക്കരുത്. ചോദ്യ ഉയരുമ്പോഴുള്ള അസ്വസ്ഥത കണ്ടാൽ മുഖ്യമന്ത്രി പ്രതിരോധത്തിലാണെന്ന് മനസ്സിലാവും. ഇനിയും ചോദ്യങ്ങൾ ഉയരുമെന്നും രാഗേഷ് പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കോടികൾ എവിടെ? വ്യാപാരി വ്യവസായി വെൽഫയർ സഹകരണ സംഘം തട്ടിപ്പ്; സെക്രട്ടറി ഒന്നാം പ്രതി, കേസെടുത്ത് പൊലീസ്
മകന് സഹിച്ചില്ല, 12 കൊല്ലമായി അമ്മ ജീവിക്കുന്നത് ലിവിങ് പങ്കാളിയോടൊപ്പം, അച്ഛൻ മരിക്കുന്നതിന് മുമ്പ് തുടങ്ങിയ ബന്ധം; 35കാരനെ യുവാവ് കൊലപ്പെടുത്തി