
വയനാട്: അന്തരിച്ച പത്മശ്രീ ചെറുവയൽ രാമന് വിട നൽകി നാട്. ജന്മദേശമായ മാനന്തവാടി കമ്മനയിൽ കുറിച്യ സമുദായ ശ്മശനാത്തിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. മന്ത്രി ടി സിദ്ദിഖ്, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ തുടങ്ങി രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ അന്തിമോപചാരം അർപ്പിച്ചു.
പാരമ്പര്യ നെല്ലറിവുകളും കൃഷിയും പഠിക്കാൻ ആളുകൾ തേടി എത്തിയ ഇടമായിരുന്നു ചെറുവയൽ രാമൻ്റെ കുറിച്യ തറവാട്. പ്രിയപ്പെട്ട നെല്ലച്ഛന് വിട നൽകാൻ പരമ്പരാഗത കുറിച്യ തറവാടിന്റെ മുറ്റത്തേക്ക് ആളുകൾ വീണ്ടും ഒഴുകിയെത്തി. പൊതുദർശനം നടന്ന കമ്മനയിലെ നവോദയ സ്കൂളിലും നൂറ് കണക്കിന് ആളുകൾ അന്തിമോപചാരമർപ്പിച്ചു. സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും തങ്ങളുടെ രാമേട്ടനെ അവസാനമായി കാണാനെത്തി.
വയനാടിന്റെ കാർഷിക പൈതൃകത്തെ ഒരായുസ്സ് മുഴുവൻ സംരക്ഷിച്ച്, പാരമ്പര്യ നെല്ലറിവുകൾ പുതിയ തലമുറയ്ക്ക് പകർന്നു നൽകിയ മനുഷ്യനായിരുന്നു ചെറുവയൽ രാമൻ. സംസ്ഥാന സർക്കാരിന്റെ പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാര ചടങ്ങ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam