കോൺഗ്രസിലേക്കുള്ള മടക്കം; കരുതലോടെ കാത്തിരിക്കാൻ പത്മജ വേണുഗോപാൽ, രോഷം തണുത്ത ശേഷം കെപിസിസിക്ക് കത്ത് നൽകും

Published : Nov 22, 2026, 06:58 AM IST
pathmaja venugopal

Synopsis

കോൺഗ്രസ് പ്രവേശനത്തിൽ മുതിർന്ന നേതാക്കളുമായി ആശയവിനിമയത്തിനാണ് പത്മജയുടെ ശ്രമം. രോഷം തണുത്ത ശേഷം കെപിസിസി നേതൃത്വത്തിന് കത്ത് കൊടുക്കാനാണ് നീക്കം.

തിരുവനന്തപുരം: ബിജെപി വിട്ടെങ്കിലും കോൺഗ്രസ് പ്രവേശനത്തിൽ കരുതലോടെ കാത്തിരിക്കാൻ പത്മജ വേണുഗോപാൽ. കോൺഗ്രസ് പാർട്ടിയിലേക്ക് സ്വീകരിക്കുന്ന കാര്യത്തിൽ വലിയ എതിർപ്പുകൾ രൂപപ്പെട്ടതോടെയാണ് കരുതലോടെ കാത്തിരിക്കാനുള്ള പത്മജയുടെ നീക്കം. മുതിർന്ന നേതാക്കളുമായി ആശയവിനിമയത്തിന് പത്മജ ശ്രമം തുടങ്ങിയിട്ടുണ്ട്. രോഷം തണുത്ത ശേഷം കെപിസിസി നേതൃത്വത്തിന് കത്ത് കൊടുക്കാനാണ് നീക്കം. പത്മജ ക്ഷമാപണം നടത്തിയ സാഹചര്യത്തിൽ ദീർഘകാലം മാറ്റി നിർത്താതെ കുറച്ചുനാൾ മാത്രം കാത്തിരിക്കട്ടെ എന്ന നിലപാടാണ് ഒരു വിഭാഗം നേതാക്കൾക്കുള്ളത്. കെ കരുണാകരന്റെ ഓർമദിനത്തിൽ കോൺഗ്രസ് പ്രവർത്തകർക്കൊപ്പം പുഷ്പാർച്ചന നടത്തണമെന്ന ആവശ്യമാണ് പത്മജ മുന്നോട്ട് വെയ്ക്കുന്നത്. എന്നാല്‍, കുറെ കൂടി കാത്തിരിക്കട്ടെ എന്നാണ് പത്മജയെ എതിർക്കുന്ന വിഭാഗത്തിന്‍റെ നിലപാട്.

മാപ്പ് ചോദിച്ച് പത്മജ

വീട്ടിലേക്കുള്ള മടക്കമാണ് പത്മജയുടെ ആഗ്രഹം. പക്ഷെ മാപ്പ് പറയാതെ വാതിൽ തുറക്കുന്ന പ്രശ്നമില്ലെന്ന വാദമാണ് കോൺഗ്രസിൽ ബലപ്പെടുന്നത്. ഇതോടെയാണ് കോൺഗ്രസ്സിനോടും പ്രവർത്തകരോടും ഇന്നലെ പത്മജ വേണുഗോപാൽ മാപ്പ് ചോദിച്ചത്. ബിജെപിയിലേക്ക് പോയത് തെറ്റായ തീരുമാനമായിരുന്നുവെന്നും പദവി ആഗ്രഹിച്ചല്ല മടക്കമെന്നുമാണ് പത്മജ വിശദീകരിക്കുന്നത്. യുവനേതാക്കൾക്ക് പിന്നാലെ വനിതാ നേതാക്കളും തിരിച്ചുവരവിനെതിരെ എതിർപ്പ് ശക്തമാക്കുമ്പോഴാണ് മാപ്പ് പറച്ചിൽ.

കോണ്‍ഗ്രസിലേക്കുള്ള മടക്കത്തിന് കാത്തിരിക്കാനാണ് പത്മജയുടെ തീരുമാനം. ഉടൻ കെപിസിസിക്ക് കത്ത് നൽകില്ല. മുതിർന്ന നേതാക്കളുമായി ആശയവിനിമയം നടത്തും. അതിന് ശേഷം അടുത്തമാസത്തോടെ മാത്രം കത്ത് നൽകും. കത്ത് കിട്ടിയാൽ ഹൈക്കമാൻ‍ഡുമായി ആലോചിച്ച് മാത്രമാകും കെപസിസിയുടെ തീരുമാനം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വല്ലാർപാടം ചരക്കുനീക്ക പ്രതിസന്ധിക്ക് പരിഹാരം; സമരം അവസാനിപ്പിക്കാൻ തീരുമാനം, തിങ്കളാഴ്ച മുതൽ ചരക്കുനീക്കം പുനരാരംഭിക്കും
ഫെയർനെസ് ക്രീം ഉപയോഗിച്ച് 17കാരിക്ക് വൃക്കരോഗം ബാധിച്ച സംഭവത്തിൽ ഇടപെട്ട് പൊലീസ്; ക്രീമിന്റെ സാമ്പിൾ പരിശോധനയ്ക്കയക്കും