
തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്നും സ്വർണം മാറ്റിയ സംഭവത്തിൽ പ്രതികളെ കണ്ടെത്താനാകാതെ പൊലീസ്. ചില ജീവനക്കാരെ പൊലീസ് സംശയിക്കുന്നുണ്ടെങ്കിലും കൃത്യമായി തെളിവ് ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറയുന്നു. അന്വേഷണ സംഘത്തോട് ഇതുവരെ നടത്തിയ അന്വേഷണ വിവരങ്ങളുമായി എത്താൻ ക്രമസമാധാന ചുമതലയുളള എഡിജിപി എച്ച് വെങ്കിടേഷ് നിർദ്ദേശിച്ചിട്ടുണ്ട്. ശ്രീകോവിലിന്റെ വാതിലിന്റെ പണിക്കായി പുറത്തെടുത്ത സ്വർണമാണ് കാണാതായത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ സ്വർണം ക്ഷേത്ര മതിൽ കെട്ടിനുള്ളിലെ മണലിൽ പുതഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു.
ബോധപൂർവ്വം സ്വർണം നിലത്തിട്ട് ചവിട്ടി താഴ്ത്തിയെന്നാണ് പൊലീസിന്റെ അനുമാനം. എന്നാൽ സ്വർണം കിടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലRസിന് ലഭിച്ചിട്ടില്ല. അന്വേഷണത്തിന്റെ ഭാഗമായി ക്ഷേത്ര ജീവനക്കാരെ ഉപദ്രവിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി സിഐടിയുവിന്റെ നേതൃത്വത്തിലുള്ള ജീവനക്കാരുടെ സംഘടന ക്ഷേത്ര ഭരണസമിതിക്ക് കത്തു നൽകിയിട്ടുണ്ട്.
ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര വൈകും; ആക്‌സിയം 4 ദൗത്യ വിക്ഷേപണം ജൂണ്‍ എട്ടിലേക്ക് മാറ്റി
അഭിഭാഷകയെ മർദ്ദിച്ച കേസ്; 2 ദിവസം കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്തിയില്ല, പൊലീസ് ഇരുട്ടിൽ തപ്പുന്നു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam