
തിരുവനന്തപുരം: അഭിഭാഷകയെ മർദ്ദിച്ച കേസിലെ പ്രതി ബെയ്ലിൻ ദാസിനെ പിടികൂടാനാകാതെ പൊലീസ്. സംസ്ഥാന വ്യാപകമായി തെരച്ചിൽ നടത്തുകയാണെന്ന് പൊലീസ് പറയുയുമ്പോഴും ബെയ്ലി ദാസിനെ കണ്ടെത്താൻ രണ്ടും ദിവസമായിട്ടും പൊലീസിന് കഴിഞ്ഞിട്ടില്ല. അഭിഭാഷകനെ മർദ്ദിച്ച ശേഷം വഞ്ചിയൂരുള്ള ഓഫീസിൽ നിന്നും കാറിൽ രക്ഷപ്പെട്ട പ്രതി കഴക്കൂട്ടം വരെ എത്തിയിരുന്നു. ഇവിടെ നിന്നും മറ്റൊരു വാഹനത്തിൽ കയറി എറണാകുളം ഭാഗത്തേക്ക് രക്ഷപ്പെട്ടുവെന്നാണ് സൂചന.
അതേസമയം, അഭിഭാഷകയെ മർദ്ദിച്ച സംഭവം ചർച്ച ചെയ്യാൻ ബാർ അസോസിയേഷൻ ഇന്ന് അടിയന്തര ജനറൽ ബോഡി വിളിച്ചിട്ടുണ്ട്. അസോസിയേഷനിൽ നിന്നും സസ്പെൻഡ് ചെയ്യപ്പെട്ട ബെയ്ലി ദാസിനെ പുറത്താക്കണമെന്ന പ്രമേയം ജനറൽ ബോഡി ചർച്ച ചെയ്യും. പ്രതിയെ രക്ഷപ്പെട്ടാൻ അസോസിയേഷന്റെ സെക്രട്ടറി സഹായിച്ചുവെന്ന മർദ്ദനമേറ്റ അഭിഭാഷകയുടെ ആരോപണവും ജനറൽ ബോഡിയിൽ ചർച്ചയാകും. ഒളിവിൽ കഴിയുന്ന ബെയ്ലി ദാസ് ഇന്ന് തിരുവനന്തപുരം സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകാനും സാധ്യതയുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam