പെരുമാറ്റച്ചട്ട ലംഘനം; മേഴ്സിക്കുട്ടിയമ്മയ്ക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ താക്കീത്

By Web TeamFirst Published Sep 18, 2019, 7:35 PM IST
Highlights

പാലയില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതായി പ്രഥമദൃഷ്ട്യാ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. തെരഞ്ഞെടുപ്പ് കമ്മീഷന് യുഡിഎഫ് നല്‍കിയ പരാതിയിലാണ് നടപടി.

തിരുവനന്തപുരം: ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മയ്ക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ താക്കീത്. പാലായില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതായി പ്രഥമദൃഷ്ട്യാ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. തെരഞ്ഞെടുപ്പ് കമ്മീഷന് യുഡിഎഫ് നല്‍കിയ പരാതിയിലാണ് നടപടി.

പെരുമാറ്റച്ചട്ടം നിലനില്‍ക്കേ പാലായില്‍ പുതിയ മത്സ്യ മാര്‍ക്കറ്റ് തുടങ്ങുമെന്ന് മന്ത്രി വാഗ്ദാനം ചെയ്തെന്നാണ് യുഡിഎഫിന്‍റെ പരാതി. കഴിഞ്ഞ ദിവസം മേഴ്സിക്കുട്ടിയമ്മ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പനുവേണ്ടി പ്രചാരണത്തിനെത്തിയിരുന്നു. രാമപുരത്ത് മഠങ്ങള്‍ സന്ദര്‍ശിച്ച ശേഷം ഒരു മാധ്യമത്തോട് പ്രതികരിക്കവെയായിരുന്നു പുതിയ മത്സ്യമാര്‍ക്കറ്റ് തുടങ്ങുമെന്ന് മന്ത്രി പറഞ്ഞത്. ഫിഷറീസ് മന്ത്രിയുടെ പ്രസ്താവന തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനമാണെന്നാണ് യുഡിഎഫിന്‍റെ പരാതി.

click me!