
കോട്ടയം: പാലാ നഗരസഭയിൽ അധ്യക്ഷ സ്ഥാനം നൽകുന്നവരെ പിന്തുണയ്ക്കുമെന്ന് പുളിക്കകണ്ടം കുടുംബം. ദിയ ബിനു പുളിക്കണ്ടത്തെ നഗരസഭ അധ്യക്ഷ ആക്കണമെന്നാണ് പുളിക്കകണ്ടം കുടുംബം ആവശ്യപ്പെടുന്നത്. ഈ ഇന്ന് പാലായിൽ ചേർന്ന ജനസഭയിലാണ് പുളിക്കണ്ടത്തെ കൗൺസിലർമാർ ജനങ്ങളോട് നിലപാട് പ്രഖ്യാപിച്ചത്. പൊതുജനങ്ങളിൽ നിന്നും അഭിപ്രായം എഴുതി വാങ്ങി. ആവശ്യം അംഗീകരിക്കുന്നവരെ പിന്തുണയ്ക്കാനാണ് ഏകദേശ ധാരണ. ജനസഭയിൽ വെച്ച് ഭൂരിപക്ഷം ആളുകളും യുഡിഎഫിന് പിന്തുണയ്ക്കണം എന്നാണ് ആവശ്യപ്പെട്ടത്. ഇതിനടിസ്ഥാനത്തിൽ യുഡിഎഫുമായിട്ടായിരിക്കും ആദ്യം ചർച്ച നടത്തും. എൽഡിഎഫ് നേതാക്കളുമായും ചർച്ച നടത്തുമെന്ന് ബിനു പുളക്കകണ്ടം യോഗത്തിൽ പറഞ്ഞു. ഇന്ന് ചേർന്ന് ജനസഭയിൽ ഒരു വന്ന അഭിപ്രായങ്ങൾ ക്രോഡീകരിച്ച് ചൊവ്വാഴ്ച അന്തിമ തീരുമാനം പ്രഖ്യാപിക്കും.
പുളിക്കകണ്ടം കുടുംബത്തിലെ കൗൺസിലർമാരായ ബിനു പുളിക്കകണ്ടം, ബിജു പുളിക്കകണ്ടം, ദിയ ബിനു പുളിക്കകണ്ടം എന്നിവര്‍ വിജയിച്ച മൂന്നു വാര്‍ഡുകളിലെ പൊതുജനങ്ങളാണ് ജനസഭയിൽ പങ്കെടുത്തത്. പിന്തുണ തേടി സമീപിച്ച എൽഡിഎഫ്, യുഡിഎഫ് നേതാക്കളെയും പുളിക്കകണ്ടം കുടുംബം ജനസഭയിലെ തീരുമാനം അറിയിക്കും. പുളിക്കകണ്ടം കുടുംബത്തിൽ നിന്നും വിജയിച്ച സ്വതന്ത്ര അംഗങ്ങളടക്കം ഇന്ന് സത്യപ്രതിജ്ഞ ചെയ്തിരുന്നു. ഇതിനുശേഷമാണ് വൈകിട്ട് ജനസഭ നടന്നത്. എൽഡിഎഫിനും യുഡിഎഫിനും കേവല ഭൂരിപക്ഷമില്ലാത്ത പാല നഗരസഭയിൽ സ്വതന്ത്രരായി ജയിച്ച പുളിക്കകണ്ടം കുടുംബത്തിലെ മൂന്ന് കൗൺസിലർമാരുടെ തീരുമാനം ഭരണത്തിൽ ഏറെ നിര്‍ണായകമാണ്. കേരള കോൺഗ്രസ് എമ്മിന് ഭരണം നഷ്ടമായ നഗരസഭയാണ് പാലാ. ഇവിടെ സ്വതന്ത്രരുടെ പിന്തുണ ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് രണ്ട് മുന്നണികളും.
ആകെയുള്ള 26 സീറ്റിൽ 12 സീറ്റിലും എൽഡിഎഫ് ആണ് വിജയിച്ചത്. പത്ത് സീറ്റിൽ യുഡിഎഫും വിജയിച്ചു. നാലിടത്താണ് സ്വതന്ത്രര്‍ വിജയിച്ചത്. സ്വതന്ത്രരിൽ മൂന്ന് പേരാണ് പുളിക്കകണ്ടം കുടുംബത്തിൽ നിന്നുള്ളത്. മുൻ സിപിഎം കൗൺസിലർ ബിനു പുളിക്കക്കണ്ടം, സഹോദരൻ ബിജു പുളിക്കക്കണ്ടം, ബിനുവിന്‍റെ മകൾ ദിയ പുളിക്കണ്ടം എന്നിവരാണ് സ്വതന്ത്രരായി ഒരേ കുടുംബത്തിൽ നിന്ന് വിജയിച്ച മൂന്നുപേര്‍. ഇതിനുപുറമെ 19ാം വാര്‍ഡിൽ നിന്ന് കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മായ രാഹുലും വിജയിച്ചു. നാലു പേരുടെയും അന്തിമ തീരുമാനത്തിനായി കാത്തിരിക്കുകയാണ് മുന്നണികള്‍. ആദ്യം യുഡിഎഫുമായി ചര്‍ച്ച നടത്തുമെന്നാണ് ജനസഭയിൽ ബിനു പുളിക്കകണ്ടം വ്യക്തമാക്കിയിട്ടുള്ളത്. ബിനുവും ബിജുവും ദിയയും മത്സരിച്ച വാർഡുകളിൽ യുഡിഎഫ് സ്ഥാനാർത്ഥികളെ നിർത്തിയിരുന്നില്ല. ഇതിനാൽ പുളിക്കകണ്ടം കുടുംബം പിന്തുണയ്ക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് യുഡിഎഫ്. കോൺഗ്രസ് വിമതയായിരുന്നെങ്കിലും മായ രാഹുലും പുളിക്കക്കണ്ടം കുടുംബത്തിന്‍റെ തീരുമാനത്തിനൊപ്പം നിന്നേക്കും. ആദ്യ ടേമിൽ തന്നെ ചെയർപേഴ്സൺ സ്ഥാനം നൽകാൻ യുഡിഎഫ് തയ്യാറാണ്.
ദിയ ബിനുവിനെ നഗരസഭ അധ്യക്ഷ ആക്കാമെന്നുളള ഉറപ്പ് ചര്‍ച്ചയിൽ യുഡിഎഫ് നൽകി കഴിഞ്ഞാൽ യുഡിഎഫ് തന്നെ പാല ഭരിക്കാനാണ് സാധ്യത. എന്നാൽ, രണ്ടു മുന്നണിയുമായും ചര്‍ച്ച നടത്തുമെന്നാണ് പുളിക്കകണ്ടം കുടുംബം വ്യക്തമാക്കിയിട്ടുള്ളത്. ഇതിനാൽ തന്നെ അന്തിമ തീരുമാനമെന്താകുമെന്നതിൽ ഇനിയും കാത്തിരിക്കണം. തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിനുശേഷം എൽഡിഎഫിന്‍റെയും യുഡിഎഫിന്‍റെയും സംസ്ഥാന നേതാക്കള്‍ ഇവരുമായി ബന്ധപ്പെട്ടിരുന്നെങ്കിലും തീരുമാനം അറിയിച്ചിരുന്നില്ല. ബിനു പുളിക്കകണ്ടവും ജോസ് കെ. മാണിയും തമ്മിലുള്ള തർക്കങ്ങൾ നേരത്തെ തന്നെ ചർച്ചയായിരുന്നു. ഇടത് സ്ഥാനാർത്ഥിയായി ബിനുവിനെ മത്സരിപ്പിക്കാനുള്ള സിപിഎം തീരുമാനത്തെ ജോസ് കെ. മാണിയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam