പാലക്കാട് സരിന്റെ പേര് നിർദ്ദേശിച്ച് സിപിഎം, പക്ഷേ മറ്റ് മുന്നണികളുടെ തീരുമാനം വന്ന ശേഷം മാത്രം പ്രഖ്യാപനം

Published : Feb 27, 2026, 08:33 AM IST
P Sarin

Synopsis

ആലത്തൂരിലും നെൻമാറയിലും രണ്ട് ടേം പൂർത്തിയാക്കിയവർ മാറി നിൽക്കും. ആ സാഹചര്യത്തിൽ ആലത്തൂരിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.പൊന്നുക്കുട്ടനെ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് നിർദേശിച്ചു

പാലക്കാട് : നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് ജില്ലയിലെ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളുടെ പേര് നിർദ്ദേശിച്ച് സിപിഎം. പാലക്കാട് മണ്ഡലത്തിലേക്ക് കോൺഗ്രസ് വിട്ട് സിപിഎമ്മിൽ ചേർന്ന പി.സരിന്റെ പേര് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് നിർദേശിച്ചു. യുഡിഎഫ് അടക്കം മറ്റ് മുന്നണികളുടെ തീരുമാനം വന്ന ശേഷം മതി പാലക്കാട്ടെ പ്രഖ്യാപനമെന്നാണ് പാർട്ടിയിലെ ധാരണ. ആലത്തൂരിലും നെൻമാറയിലും രണ്ട് ടേം പൂർത്തിയാക്കിയവർ മാറി നിൽക്കും. ആ സാഹചര്യത്തിൽ ആലത്തൂരിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.പൊന്നുക്കുട്ടനെ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് നിർദേശിച്ചു. നെൻമാറയിൽ മുൻ പഞ്ചായത്ത് പ്രസിഡൻ്റ് കെ.പ്രേമൻ്റെ പേരും നിർദേശിച്ചതായാണ് വിവരം.

എന്നാൽ അതേ സമയം, എംബി രാജേഷിന്റെ തൃത്താലയിൽ മാറ്റമുണ്ടാകാനുള്ള സാധ്യതയില്ലെന്നാണ് വിവരം. എം.ബി.രാജേഷ് തൃത്താലയിൽ തുടരും. സിപിഎം മത്സരിക്കുന്ന മറ്റ് മണ്ഡലങ്ങളിൽ സിറ്റിങ്ങ് എംഎൽഎമാരെ നിലനിർത്തണമെന്നും ജില്ലാ സെക്രട്ടറിയേറ്റ് ശുപാർശ ചെയ്തിട്ടുണ്ട്. എ.വിജയരാഘവൻ്റെ സാന്നിധ്യത്തിൽ ചേർന്ന ജില്ലാ സെക്രട്ടേറിയറ്റിൽ ആണ് പ്രാഥമിക പട്ടിക സംസ്ഥാന നേതൃത്വത്തിന് കൈമാറിയത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'വീഴ്ചകൾ മറക്കാൻ നടത്തിയ പ്രസ്താവന, തെളിവുണ്ടെങ്കില്‍ പുറത്തുവിടണം'; മന്ത്രി വീണയ്ക്കെതിരെ ആംബുലന്‍സ് ഉടമകള്‍, പ്രതിഷേധം അറിയിക്കും
വിഷ്ണുവിന്‍റെ പുറത്ത് ആഴത്തിലുള്ള മുറിവ്, 37 തുന്നലുകൾ, കെആർ ബാറിലെ സംഘർഷത്തില്‍ മൂന്ന് യുവാക്കള്‍ക്ക് പരിക്ക്