കുറവിലങ്ങാട് കളത്തൂർ അമരത്തുപറമ്പിൽ വീട്ടിൽ എ.ജെ. ജോസഫ് ആണ് പിടിയിലായത്. കോട്ടയം സയൻസ് സിറ്റിയിലെ കമ്പ്യൂട്ടർ വിഭാഗത്തിൽ ജോലി വാഗ്ദാനം ചെയ്താണ് ഇയാൾ തട്ടിപ്പ് നടത്തിയത്. 2025 മുതൽ 2026 ജനുവരി വരെയുള്ള കാലയളവിൽ പലതവണകളായി ഇയാൾ ഒൻപത് ലക്ഷത്തിലേറെ രൂപ വാങ്ങി.
കോട്ടയം: കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണിയുമായുള്ള സ്വാധീനം ഉപയോഗിച്ച് ജോലി വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ച് ഒൻപത് ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത പ്രതിയെ തലയോലപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. കുറവിലങ്ങാട് കളത്തൂർ അമരത്തുപറമ്പിൽ വീട്ടിൽ എ.ജെ. ജോസഫ് ആണ് പിടിയിലായത്. കോട്ടയം സയൻസ് സിറ്റിയിലെ കമ്പ്യൂട്ടർ വിഭാഗത്തിൽ ജോലി വാഗ്ദാനം ചെയ്താണ് ഇയാൾ തട്ടിപ്പ് നടത്തിയത്.
തലയോലപ്പറമ്പ് ബ്രഹ്മമംഗലം സ്വദേശിയിൽ നിന്നും പ്രതി വൻ തുകയാണ് കൈക്കലാക്കിയത്. 2025 മുതൽ 2026 ജനുവരി വരെയുള്ള കാലയളവിൽ പലതവണകളായി ഇയാൾ ഒൻപത് ലക്ഷത്തിലേറെ രൂപ വാങ്ങുകയായിരുന്നു. എന്നാൽ തുക നൽകി മാസങ്ങൾ കഴിഞ്ഞിട്ടും ജോലി ലഭിക്കാതിരിക്കുകയും, വഞ്ചിക്കപ്പെടുകയാണെന്ന് ബോധ്യപ്പെടുകയും ചെയ്തതോടെ തലയോലപ്പറമ്പ് പൊലീസിൽ പരാതി നൽകുകയായിരുന്നു.


