
പാലക്കാട്: പാലക്കാട് വാളയാറിൽ കാറും ലോറിയും കൂട്ടിയിടിട്ട് രണ്ട് തമിഴ്നാട് സ്വദേശികൾക്ക് ദാരുണാന്ത്യം. ലാവണ്യ, മലർ എന്നീ യുവതികൾക്കാണ് അപകടത്തിൽ ജീവൻ നഷ്ടമായത്. കാറിലുണ്ടായിരുന്ന രണ്ട് പേർക്ക് ഗുരുതര പരിക്കേറ്റു. ഇന്ന് രാവിലെ അഞ്ചേമുക്കാലോടെയാണ് അപകടമുണ്ടായത്. വാളയാറിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാർ വന്നിടിക്കുകയായിരുന്നു. കാറിന്റെ ഇടതുഭാഗത്തുണ്ടായിരുന്ന രണ്ട് പേരാണ് മരിച്ചത്. ഏഴ് പേരടങ്ങുന്ന സംഘം കുട്ടികളുടെ സംഗീതപരിപാടിയിൽ പങ്കെടുത്ത് മടങ്ങിപ്പോകുകയായിരുന്നു. കാറിലുണ്ടായിരുന്ന മറ്റുള്ളവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മലർ എന്ന യുവതിയുടെ മൂന്ന് വയസുള്ള മകന്റെ നില ഗുരുതരമാണ്. കുഞ്ഞിനെ പാലക്കാട് സ്വകാര്യ ആശുപത്രിയിൽ നിന്നും കോയമ്പത്തൂരിലേക്ക് മാറ്റിയിരിക്കുകയാണ്. നാട്ടുകാരുടെ നേതൃത്വത്തിലാണ് സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തിയത്. കാർ വെട്ടിപ്പൊളിച്ചാണ് കാറിനുള്ളിൽ നിന്നും പരിക്കേറ്റവരെ പുറത്തെടുത്തത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam