
തൃശൂര്‍: പാലിയേക്കരയിൽ ടോൾ പ്ലാസ ജീവനക്കാരനെ ലോറി ഡ്രൈവര്‍ മര്‍ദിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്ത്. ടോൾ ബൂത്തിലെ കളക്ഷൻ ജീവനക്കാരനായ ഉത്തർപ്രദേശ് ഫൈസാബാദ് സ്വദശി പപ്പു കുമാറിനാണ് മർദനമേറ്റത്. ശനിയാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം.
തൃശൂർ ഭാഗത്തുനിന്ന് വന്ന ടോറസ് ലോറിയുടെ ഫാസ്‍ടാഗ് റീഡാകാത്തതിനെ തുടർന്ന് വാഹനം മാറ്റിയിടാൻ പറഞ്ഞതിലുള്ള ദേഷ്യത്തിലായിരുന്നു മർദനം. ടോൾ ബൂത്തിനുള്ളിൽ അതിക്രമിച്ച് കയറി ജീവനക്കാരനെ അസഭ്യം പറയുകയും മുഖത്തും കഴുത്തിലും ഇടിക്കുകയുമായിരുന്നു. പരിക്കേറ്റ പപ്പു കുമാറിന്‍റെ പരാതിയിൽ കേസെടുത്ത പുതുക്കാട് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. ചേർപ്പ് സ്വദേശിയാണ് പിടിയിലായത്. ലോറിയിൽ നിന്ന് ഇറങ്ങിയവന്ന ഡ്രൈവര്‍ ടോള്‍ പ്ലാസയിലിരിക്കുന്ന ജീവനക്കാരെ പലതവണ മര്‍ദിക്കുന്നത് ദൃശ്യത്തിൽ വ്യക്തമാണ്. പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടയിലും മര്‍ദനം തുടര്‍ന്നു.
ആക്രമിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍: