
കോഴിക്കോട്: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഈന്ത് മരങ്ങള്‍ വ്യാപകമായി ഉണങ്ങി നശിക്കുന്നത് വൈറസ് ബാധമൂലമെന്ന് സംശയം. വര്‍ഷങ്ങളായി കായ്ച്ചുകൊണ്ടിരിക്കുന്ന മരങ്ങളാണ് പെട്ടെന്ന് ഉണങ്ങി നശിക്കുന്നത്. ഇലകള്‍ ആദ്യം ഉണങ്ങിയ ശേഷം മരമാകെ ഉണങ്ങി നശിക്കുകയാണ്. വൈറസ് ബാധമൂലമാണ് ഇങ്ങനെ സംഭവിക്കുന്നതെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. നിരവധി വര്‍ഷം ആയുസുള്ള മരം കായ്ക്കുന്നതിന് 50 വര്‍ഷമെങ്കിലും സമയമെടുക്കും. കാറ്റുവഴി പടരുന്നതിനാല്‍ രോഗബാധ നിയന്ത്രിക്കല്‍ എളുപ്പമല്ലെന്ന് കാര്‍ഷിക രംഗത്തെ വിദഗ്ധര്‍ പറയുന്നു. ഈന്തിനെ ബാധിക്കുന്ന ഈ രോഗം മറ്റു സസ്യങ്ങളെ ബാധിക്കാനുള്ള സാധ്യത വിരളമാണ്. ലഹരി ഉല്‍പന്നങ്ങള്‍ നിര്‍മിക്കാനും മറ്റുമായി ഇവ വ്യാപകമായി ഇതരസംസ്ഥാനങ്ങളിലേക്ക് മുറിച്ചു കടത്തിയിരുന്നു. അവശേഷിക്കുന്ന മരങ്ങളാണ് രോഗബാധയെ തുടര്‍ന്ന് നശിക്കുന്നത്.
ഈന്തിനെ ഒരു വാണിജ്യ വിളയായി പരിഗണിക്കാത്തതിനാല്‍ അവ സംരക്ഷിക്കുന്നതിന് കാര്യമായ ഇടപെടലുകള്‍ നടക്കുന്നില്ല. പുതിയ കാലത്തെ ഭക്ഷണക്രമത്തില്‍ ഈന്തിന് സ്ഥാനമില്ലാത്തതും പ്രതികൂല സാഹചര്യം സൃഷ്ടിക്കുന്നു. മണ്ണിന്‍റെ പോഷക ഘടനയെ സമ്പുഷ്ടമാക്കി നിര്‍ത്തുന്നതില്‍ ഈന്തിന് വലിയ പങ്കുണ്ടെന്നാണ് വിലയിരുത്തല്‍. രോഗത്തെ സംബന്ധിച്ച് കൃത്യമായ ഗവേഷണം നടത്തി സംരക്ഷിക്കാനാവശ്യമായ നടപടികളുണ്ടായില്ലെങ്കില്‍ ഇവ ഒന്നാകെ നശിച്ചുപോകുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam