
മലപ്പുറം: എൻഎസ്എസുമായി മധ്യസ്ഥ ചര്‍ച്ചയ്ക്ക് ലീഗ് തയ്യാറെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. എൻ.എസ്.എസ് വിഷയത്തിൽ ആവശ്യമെങ്കിൽ ഇടപെടുമെന്നും യുഡിഎഫിനെ ശക്തിപ്പെടുത്താൻ എന്ത് ചെയ്യണോ അത് മുസ്ലിം ലീഗ് ചെയ്യുമെന്നും തെരഞ്ഞെടുപ്പിന് ഇനിയും സമയമുണ്ടെന്നുംപാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. എൻഎഎസ്എസിന്‍റെ സര്‍ക്കാര്‍ അനുകൂല നിലപാടിൽ രാഷ്ട്രീയപരമായ നീക്കുപോക്കുകള്‍ക്കും ചര്‍ച്ചകള്‍ക്കും സമയമുണ്ട്. തെരഞ്ഞെടുപ്പിന് ഇനിയും സമയമുണ്ട്. കേരളത്തിന്‍റെ ഭാവിയാണ് പ്രധാനം. വേണമെങ്കിൽ ലീഗ് മധ്യസ്ഥ്യതയ്ക്ക് മുൻ കയ്യെടുക്കും.ചർച്ച ചെയ്യേണ്ടയിടത്ത് ചർച്ച ചെയ്യും. യുഡിഎഫിനെ ശക്തിപ്പെടുത്തലാണ് ലീഗിന്‍റെ ലക്ഷ്യം. മുസ്ലീം ലീഗ് യു.ഡി.എഫിലെ രണ്ടാമത്തെ കക്ഷിയാണ്.മറ്റുള്ളവരുടെ മുന്നിൽ കയറി നിൽക്കുന്ന ശീലം മുസ്ലീം ലീഗിനില്ലെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
ആശയപരമായി മുഖ്യമന്ത്രിയേക്കൾ സൗന്ദര്യം പ്രതിപക്ഷ നേതാവിനാണന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. പ്രതിപക്ഷ നേതാവിന്‍റെ ആശയങ്ങൾക്ക് കൂടുതൽ വ്യക്തതയുണ്ടെന്നും ശാരീരിക സൗന്ദര്യമല്ല ഉദ്ദേശിച്ചതെന്നും തങ്ങൾ പറഞ്ഞു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ സി.എച്ച് മുഹമ്മദ് കോയ സെമിനാർ ഉദ്ഘാടനത്തിനെത്തിയപ്പോഴായിരുന്നു സാദിഖലി തങ്ങളുടെ പ്രതികരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam