പാഞ്ചാലിമേട്ടിൽ 145 ഏക്കർ മിച്ചഭൂമി എന്ന് സർക്കാർ; നിലവിൽ ഡിടിപിസിയുടെ കയ്യിൽ

Published : Jul 01, 2019, 12:04 PM ISTUpdated : Jul 01, 2019, 01:00 PM IST
പാഞ്ചാലിമേട്ടിൽ 145 ഏക്കർ മിച്ചഭൂമി എന്ന് സർക്കാർ; നിലവിൽ ഡിടിപിസിയുടെ കയ്യിൽ

Synopsis

പാഞ്ചാലിമേട്ടിൽ ഭൂമി ഏറ്റെടുക്കുമ്പോൾ അവിടെ കുരിശോ ഹിന്ദു പ്രതിമകളോ ഉണ്ടായിരുന്നില്ലെന്നാണ്  റവന്യു മഹസ്സറിൽ രേഖപ്പെടുത്തിയിട്ടുള്ളതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയിൽ. 

കൊച്ചി: ഇടുക്കി ജില്ലയിലെ പാഞ്ചാലിമേട്ടിൽ 145 ഏക്കർ മിച്ച ഭൂമിയാണ് എന്ന് സർക്കാർ ഹൈക്കോടതിയില്‍. എബ്രഹാം ജോർജ് കള്ളിവയലിൽ എന്നയാളിൽ നിന്നുമാണ് സർക്കാർ ഭൂമി ഏറ്റെടുത്തത്. പാഞ്ചാലിമേട്ടിൽ ഭൂമി ഏറ്റെടുക്കുമ്പോൾ അവിടെ കുരിശോ ഹിന്ദു പ്രതിമകളോ ഉണ്ടായിരുന്നില്ലെന്നാണ് റവന്യു മഹസ്സറിൽ രേഖപ്പെടുത്തിയിട്ടുള്ളതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയിൽ അറിയിച്ചു. 

പാഞ്ചാലിമേട്ടിലെ ഭൂമി നിലവിൽ ഡിടിപിസിയുടെ കയ്യിലാണ്. റവന്യു ഭൂമിയിൽ ക്ഷേത്രം നിർമിച്ചത് 1976ന് ശേഷമാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. വിശദമായ സെറ്റിൽമെന്‍റ് രജിസ്റ്റര്‍ ഹാജരാക്കാൻ സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിച്ചു. പാഞ്ചാലിമേട്ടിൽ നിലവിൽ ക്രമസമാധാന പ്രശ്നങ്ങളൊന്നും ഇല്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.

ബന്ധപ്പെട്ട എല്ലാ കക്ഷികളെയും കേട്ടശേഷമേ വിശദമായ വിധി പ്രസ്താവം ഉണ്ടാകൂ എന്ന നിലപാടിലാണ് കോടതി. കേസ് വീണ്ടും ഈ മാസം 29 ന് കോടതി പരിഗണിക്കും. 

read also:ദേവസ്വം ഭൂമിയോ സര്‍ക്കാര്‍ ഭൂമിയോ? പാഞ്ചാലി മേട്ടിലെ കുരിശ് എവിടെ? ഹൈക്കോടതി

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചില സൈബർ സഖാക്കൾ പരിചരിപ്പിക്കുന്ന 'വർഗീയ ചാപ്പകുത്ത് ക്യാപ്‌സ്യൂൾ' കണ്ടു, മറുപടി അ‍‍ർഹിക്കുന്നില്ല; ഉമേഷ് വള്ളിക്കുന്ന്
ഉന്നാവ് പീഡനക്കേസ്; 'ഭീഷണി തുടരുന്നു', രാഷ്ട്രപതിയെയും പ്രധാനമന്ത്രിയെയും കാണാൻ അതിജീവിത