പാർട്ടി ഓഫിസിൽ സംഘർഷം; കുഴഞ്ഞുവീണ പഞ്ചായത്ത് പ്രസിഡന്റ് മരിച്ചു

Published : Nov 14, 2022, 09:30 PM ISTUpdated : Nov 14, 2022, 09:52 PM IST
പാർട്ടി ഓഫിസിൽ സംഘർഷം; കുഴഞ്ഞുവീണ പഞ്ചായത്ത് പ്രസിഡന്റ് മരിച്ചു

Synopsis

ജോയിക്ക് കേരള കോൺഗ്രസ് എം നേതാക്കളിൽ നിന്ന് മാനസിക പീഡനം ഉണ്ടായെന്ന് കാട്ടി ഭാര്യ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു

കോട്ടയം : പാർട്ടി ഓഫിസിലെ സംഘർഷത്തെ തുടർന്ന് കുഴഞ്ഞു വീണ പഞ്ചായത്ത് പ്രസിഡന്റ് മരിച്ചു. കോട്ടയം കടപ്ളാമറ്റം പഞ്ചായത്ത് പ്രസിഡന്റും കേരള കോൺഗ്രസ് എം നേതാവുമായ ജോയ് കല്ലുപുരയാണ് (77) മരിച്ചത്. ഈ മാസം ഏഴിനാണ് കടപ്ളാമറ്റത്തെ കേരള കോൺഗ്രസ് എം ഓഫിസിൽ ജോയ് കുഴഞ്ഞു വീണത്. ജോയിക്ക് കേരള കോൺഗ്രസ് എം നേതാക്കളിൽ നിന്ന് മാനസിക പീഡനം ഉണ്ടായെന്ന് കാട്ടി ഭാര്യ ലിസമ്മ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ജോയി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിലാണ് സംഘർഷമുണ്ടായതും ജോയ് കുഴഞ്ഞു വീണതും. 

മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ കേരള കോൺഗ്രസ് എം മണ്ഡലം പ്രസിഡന്റ് തോമസ് പുളിക്കിക്കെതിരെയാണ് ജോയിയുടെ ഭാര്യ ആരോപണം ഉന്നയിച്ചിരിക്കുന്നത്. നിലവിൽ പഞ്ചായത്ത് മെമ്പറായ  പുളിക്കിയുടെ ഭാര്യ ബീന തോമസിനെ പഞ്ചായത്ത് പ്രസിഡന്റാക്കാനുള്ള നിർബന്ധ ബുദ്ധിയാണ് ഇതിന് പിന്നിലെന്നും ഇവർ ആരോപിക്കുന്നു. പാർട്ടി ഓഫീസിൽ വൈകീട്ട് 5.30 ന് ചേർന്ന പാർട്ടി അംഗങ്ങളുടെ യോഗത്തിൽ ജോയിയെ അപമാനിക്കുകയും തോമസ് അടക്കമുള്ളവർ കയ്യേറ്റം ചെയ്യുകയും ചെയ്തെന്നും മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ലിസമ്മ പറയുന്നു. 

PREV
Read more Articles on
click me!

Recommended Stories

തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ളത് 2055 പ്രശ്നബാധിത ബൂത്തുകൾ, കൂടുതലും കണ്ണൂരിൽ; വിധിയെഴുതാനൊരുങ്ങി വടക്കൻ കേരളം, നാളെ വോട്ടെടുപ്പ്
ജനാധിപത്യ പ്രക്രിയയുടെ അടിത്തട്ട്, കേരളത്തിന്റെ നിർണായക രാഷ്ട്രീയ അങ്കം; തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചരിത്രം അറിയാം