ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴക നിയമനവുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയിൽ ഹര്‍ജി. വിഷയത്തിൽ സുപ്രീം കോടതി ഇടപെടൽ വേണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി.
ദില്ലി: ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴക നിയമനവുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയിൽ ഹര്‍ജി. വിഷയത്തിൽ സുപ്രീം കോടതി ഇടപെടൽ വേണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. കഴകം നിയമനം പാരമ്പര്യാവകാശമാണോ, കഴകം ജോലി ആചാരപരമായ പ്രവൃത്തിയാണോ എന്നതിൽ ഹൈക്കോടതി തീരുമാനം എടുത്തിരുന്നില്ല.ഇത് സിവിൽ കോടതിയിൽ ഉന്നയിക്കാനായിരുന്നു ഹൈക്കോടതി ഉത്തരവ്. ചേര്‍ത്തല സ്വദേശി അനുരാഗിന്‍റെ നിയമനവുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. ഇതിനെതിരെയാണ് സുപ്രീം കോടതിയിൽ അപ്പീൽ നൽകിയിരിക്കുന്നത്. തെക്കേവാര്യം കുടുംബാംഗം സതീശൻ നമ്പൂതിരിപ്പാടാണ് ഹർജിക്കാരൻ. അഭിഭാഷകൻ ശ്യാം മോഹനാണ് ഹർജി സമർപ്പിച്ചത്.



