
തിരുവനന്തപുരം : പാങ്ങോട് സൈനിക ക്യാമ്പിലെ ആനക്കൊമ്പ് മോഷണത്തിൽ ക്യാമ്പിലുള്ളവരും സംശയ നിഴലില്‍. ക്യാംപിലുള്ളവരുടെ പിന്തുണയില്ലാതെ മോഷണം നടക്കില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. കനത്ത സുരക്ഷാ സംവിധാനമുള്ള ക്യാമ്പിൽ സിറ്റി പൊലീസ് കമീഷണര്‍ പോലും അന്വേഷണത്തിനായി ക്യാംപിലെത്തിയത് മുന്‍കൂട്ടി അനുമതി തേടിയ ശേഷം മാത്രമായിരുന്നു. ആനക്കൊമ്പ് മോഷണത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു. കണ്‍ടോണ്‍മെന‍്റ് അസിസ്റ്റന്റ് കമീഷണര്‍ക്കാണ് അന്വേഷണ ചുമതല. കർശന പരിശോധനക്ക് ശേഷമേ ക്യാപിന് അകത്തേക്കും പുറത്തേക്കും കടക്കാനാകൂ. ഇതേക്കുറിച്ച് കൃത്യമായ ധാരണയുള്ളവരുടെ സഹായം കിട്ടിയെന്നാണ് നിഗമനം.
ആനക്കൊമ്പുകൾ പുറത്തേക്ക് കൊണ്ടുപോയിട്ടില്ല എന്നാണ് പൊലീസിന്‍റെ നിഗമനം. ക്യാമ്പിനകത്തുള്ള ഓഫീസേഴ്സ് മെസ്സും പരിസരവും സൈനികർ വ്യാപകമായി പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല. ക്യാമ്പിനുള്ളിൽ പരിശോധന നടത്താൻ പൊലീസിന് പരിമിതികൾ ഉണ്ട്. ഇതിനാൽ തന്നെ അന്വേഷണം ഊര്‍ജിതമാക്കി ആനക്കൊമ്പുകള്‍ കണ്ടെത്തുകയെന്നതും വെല്ലുവിളിയാണ്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam